ADVERTISEMENT

ന്യൂയോർക്ക്∙ ഫൊക്കാന പ്രസിഡന്റും ന്യൂജഴ്സിയിലെ  പ്രമുഖ വ്യവസായിയും തിരുവനന്തപുരം തലക്കുളം കൊന്നക്കോട് കുടുംബാംഗവുമായ മാധവൻ നായർ ഗീത ദമ്പതികളുടെ  മകള്‍ ജാനകി അവുലിയ  (ജാനു നായർ–37) ന്യൂജഴ്സിയിൽ അന്തരിച്ചു.  ഭർത്താവ് മഹേശ്വർ അവുലിയ. മകൾ നിഷിക അവുലിയ. സഹോദരൻ ഭാസ്കർ നായർ.

പ്രമുഖ ഫിനാൻഷ്യൽ കമ്പനിയായ  ജെപി  മോർഗൻ,  ഗോൾഡ്മാൻ സാക്സിലും പ്രവർത്തിച്ചിരുന്ന  ജാനു  സിഎൽഎസ് ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ  ഡയറക്ടർ ആയും പ്രവർത്തിച്ചു.  ഏറ്റെടുക്കുന്ന ഏതൊരു ജോലിയും കൃത്യതയോടെ നടപ്പിൽ വരുത്തുവാനുള്ള അർപ്പണബോധം സിഎൽഎസ് ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ  ഡയറക്ടർ പദവിയിൽ വരെ എത്തിച്ചു.

പൊതുദർശനം: ജൂലൈ 12 വെള്ളിയാഴ്ച്ച വൈകിട്ട്  6 മുതൽ 9 വരെ ന്യൂജഴ്സിലുള്ള ബ്രാഞ്ചബർഗ് ഫ്യൂണറൽ ഹോം  (Branchburg Funeral Home , 910 US-202,Branchburg, NJ  08876 )

സംസ്കാരം : ജൂലൈ 13 ശനിയാഴ്ച രാവിലെ  8.45  മുതൽ 10.45  വരെ ഫ്രാങ്ക്‌ളിൻ മെമ്മോറിയൽ പാർക്കിൽ (Franklin Memorial Park, 1800 State Rt 27 (Lincoln Highway )North Brunswick, NJ  08902).

വാർത്ത∙ ശ്രീകുമാർ ഉണ്ണിത്താൻ 

-

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com