ADVERTISEMENT

ഡാലസ്∙ പി കേശവദേവ് സാഹിത്യ പുരസ്‌കാരത്തിന്  തിരഞ്ഞെടുത്തതിൽ അഭിമാനിക്കുന്നുവെന്നും, പുരസ്ക്കാരം സവിനയം സ്വീകരിക്കുമെന്നും ഡോ എം. വി. പിള്ള പറഞ്ഞു വാർദ്ധക്യ സഹജമായ രോഗങ്ങൾ പോലെയാണ് ഈ പുരസ്കാരത്തിനെയും കാണുന്നതെന്ന് ഹാസ്യസാഹിത്യകാരനും സാഹിത്യവിമർശകനുമായ ഡോക്ടർ പറഞ്ഞു. ആതുര ശുശ്രുഷാരംഗത്തും സാഹിത്യരംഗത്തും ഒരുപോലെ തിളങ്ങുവാൻ കഴിയുന്നതിന്റെ രഹസ്യം എന്താണെന്ന ചോദ്യത്തിന് അത് ജന്മനാ ലഭിച്ച ഈശ്വരാനുഗ്രഹമാണെന്നായിരുന്നു മറുപടി .ഇതുപോലെ കഴിവുള്ള നിരവധി ഡോക്ടർമാർ ഉണ്ടെന്നും സമയക്കുറവാണ് അവരുടെ കഴിവുകൾ വളർത്തികൊണ്ടുവരുന്നതിനു തടസ്സമായി  നിൽക്കുന്നതെന്നും ഡോക്ടർ ചൂണ്ടിക്കാട്ടി .

കേശവദേവ് പുരസ്കാരത്തിനായി തന്നെ തിരഞ്ഞെടുത്തത് പ്രവാസ സാഹിത്യകാരന്മാർക്കുള്ള അംഗീകാരം കൂടിയാണെന്നും ഡോ അഭിപ്രായപ്പെട്ടു. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഹോണററി മെമ്പറും ഡാലസിലെ സാമൂഹ്യ സാംസ്കാരിക സാഹിത്യ സമ്മേളനങ്ങളിലെ സ്ഥിരം ക്ഷണിതാവുമാണ് ഡോ എം. വി. പിള്ള.  

അൻപതിനായിരം രൂപയും ബി. ഡി. ദത്തൻ രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com