ADVERTISEMENT

ഫിലഡല്‍ഫിയ∙ ഫൊക്കാന പ്രസിഡന്‍റ് മാധവന്‍ നായരുടെയും ഗീതാ നായരുടെയും മകളും മഹേശ്വറിന്‍റെ ഭാര്യയുമായ ജാനകി നായരുടെ അകാല വേര്‍പാടില്‍ ഫിലഡല്‍ഫിയ മലയാള സാഹിത്യ വേദി അനുശോചിച്ചു.

തികച്ചും അവിചാരിതമായ ഈڔവേര്‍പാട് അത്യധികം വേദനാകരമാണ്. മലയാളഭാഷയ്ക്ക് ഫൊക്കാനയിലൂടെയും അല്ലാതെയും മാധവന്‍ നായരും കുടുംബവും തുടര്‍ച്ചയായി നല്‍കിപ്പോരുന്ന പ്രോത്സാഹനങ്ങള്‍ ജാനകി നായരുടെ മഹത്വത്തിനുള്ള സ്മരണികയായി നിലകൊള്ളും എന്ന് അനുശോചന പ്രമേയത്തില്‍ പറഞ്ഞു.

പ്രഫ. കോശി തലയ്ക്കല്‍, നീനാ പനയ്ക്കല്‍, അശോകന്‍ വേങ്ങശ്ശേരി, ജോര്‍ജ് നടവയല്‍ എന്നിവര്‍ അനുശോചനയോഗത്തില്‍ ദുഖം രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com