ADVERTISEMENT

ന്യുയോര്‍ക്ക്∙ റോക്ക്‌ലാന്‍ഡ് വെസ്ലി ഹില്ല്‌സിലെഹോളി ഫാമിലി സിറോ മലബാര്‍ കാത്തലിക്ക് ഇടവക വികാരിയായി ഫാദര്‍ റാഫേല്‍ അമ്പാടന്‍ സ്ഥാനമേറ്റു. തൃശൂര്‍ ജില്ലയിലെ കനകമല ഇടവകാംഗമായ ഫാദര്‍ റാഫേല്‍ ആലുവ മംഗലപ്പുഴ സെമിനാരിയില്‍ വൈദിക പഠനം പൂര്‍ത്തിയാക്കി 1987 ഇല്‍ പട്ടം സ്വീകരിച്ചു. പിന്നീട് റോമില്‍ ഉപരിപഠനം. തിയോളജിയില്‍ മാസ്‌റ്റേഴ്‌സും തിരുസഭാ ചരിത്രത്തില്‍ ഡോക്ടറേറ്റും പൂര്‍ത്തിയാക്കി. തുടര്‍ന്ന് പതിനഞ്ച് വര്‍ഷം മംഗലപ്പുഴ സെമിനാരിയില്‍ അധ്യാപകനായിരുന്നു.

2013 ഇല്‍ ഷിക്കാഗോ രൂപതയില്‍ സേവനം ആരംഭിച്ചു. ടെക്‌സസിലെ മക്ക് അലന്‍, മാസ്സച്ചുസെറ്റ്‌സിലെ ബോസ്റ്റണ്‍, ഫ്‌ലോറിഡയിലെ ടാമ്പാ എന്നിവിടങ്ങളിലെ സിറോ മലബാര്‍ പള്ളികളിൽ സേവനമനുഷ്ഠിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com