ADVERTISEMENT

ഹൂസ്റ്റൺ ∙ ഷിക്കാഗോ സെന്റോ തോമസ് സിറോ മലബാർ രൂപതയുടെ കീഴിൽ അമേരിക്കയിൽ നടക്കുന്ന ഏഴാമത് ദേശീയ സീറോ മലബാർ കണവൻഷനോടനുബന്ധിച്ചു പുറത്തിറക്കുന്ന തീം സോങ് പ്രകാശനം ചെയ്തു.

‘ആകാശത്തിൽ നിന്ന് പൊഴിച്ചിടേണേ...ആത്മാവേ പരിശുദ്ധാത്മാവേ...’ എന്ന തീം സോങ്ങിന് ഷിക്കാഗോ രൂപതാ സഹായ മെത്രാനും കൺവൻഷന്റെ ജനറൽ കണ്‍വീനറായ മാര്‍ ജോയ് ആലപ്പാട്ടാണ് രചന നിർവഹിച്ചിരിക്കുന്നത്.

കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന ചടങ്ങിൽ സഭാ മേജർ ആഴ്ച്ച ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി ഷംഷാബാദ് രൂപതയുടെ മെത്രാൻ മാർ റാഫേൽ തട്ടേലിനു നൽകിയാണ് പ്രകാശന കർമ്മം നിർവഹിച്ചത്. ഫാദർ സിറിയക് കോട്ടയിലാണ് തീം സോങ്ങിന് സംഗീതവും രചനയും നിർവഹിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com