ADVERTISEMENT

ന്യൂയോർക്ക്∙ ഫൊക്കാന പ്രസിഡന്റ്  മാധവൻ  ബി നായരുടെ  മകൾ ജാനകി നായരുടെ  നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റിന്റെ അഭാവത്തിൽ എക്സി. വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ  സെക്രട്ടറി ടോമി കോക്കാട്ട് ഏവരെയും സ്വാഗതം ചെയ്തു.

ട്രസ്റ്റി ബോർഡ് ചെയർമാൻ മാമ്മൻ സി ജേക്കബ് അനുശോചന പ്രമേയം അവതരിപ്പിച്ചു. പെട്ടെന്നുള്ള വേര്‍പാട് മാധവൻ ബി നായർക്കും കുടുബത്തിനും എന്നപോലെ സംഘടനയ്ക്കും വേദനകരമാണ്.

സെക്രട്ടറി ടോമി കോക്കാട്ട്, എക്സ്. വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷർ സജിമോൻ ആന്റണി, ട്രസ്ടി ബോർഡ് ചെയർമാൻ മാമൻ സി ജേക്കബ്, നാഷണൽ കോർഡിനേറ്റർ പോൾ  കറുകപ്പള്ളിൽ,വൈസ് പ്രസിഡന്റ്  എബ്രഹാം കളത്തിൽ , ജോയിന്റ് സെക്രട്ടറി സുജ ജോസ്, അഡിഷണൽ  ജോയിന്റ് സെക്രട്ടറി വിജി നായർ, ജോയിന്റ് ട്രഷർ പ്രവീൺ തോമസ്, ജോയിന്റ് അഡീഷണൽ ട്രഷർ ഷീല ജോസഫ്. വിമെൻസ് ഫോറം ചെയർ ലൈസി അലക്സ്, കൺവെൻഷൻ ചെയർ ജോയി ചക്കപ്പൻ  ,ഫൗണ്ടേഷൻ ചെയർമാൻ  എബ്രഹാം ഈപ്പൻ, കേരള കൺവെൻഷൻ  ചെയർ  ജോർജി വർഗീസ് ,  അഡ്വവൈസറി ബോർഡ് മെംബെർ ടി. എസ് . ചാക്കോ, ജോൺ കല്ലോലികൾ എന്നിവർ  അനുശോചനം രേഖപ്പെടുത്തി.

നാഷണൽ കമ്മിറ്റി മെംബേർസ് ആയ ജോയി ഇട്ടൻ,അലക്സ് എബ്രഹാം, അപ്പുകുട്ടൻ പിള്ള, ബോബൻ തോട്ടം, ദേവസി പാലാട്ടി,ജോസഫ് കുന്നേൽ, മാത്യു ഉമ്മൻ, രാജീവ് കുമാരൻ, സജി എം. പോത്തൻ, സോമരാജൻ പി .കെ,വർഗീസ് തോമസ് , സണ്ണി ജോസഫ്  , ഗണേഷ് എസ് ഭട്ട്, സ്റ്റാൻലി എത്‌നിക്കൽ , റ്റീനാ കള്ളകാവുങ്കൽ , നിബിൻ പി  ജോസ്  ട്രസ്റ്റി ബോർഡ് മെംബേഴ്‌സ് ആയ ജോൺ പി ജോൺ , തമ്പി ചാക്കോ, കുര്യൻ പ്രക്കാനം,ബെൻ പോൾ, ഡോ. മാത്യു വർഗീസ്,യൂത്ത് മെംബേർ ആയി അലോഷ് റ്റി അലക്സ് എന്നിവരെയും ഓഡിറ്റർ ആയി ചാക്കോ കുര്യൻ, ഗണേഷ് നായർ എന്നിവരും അനുശോചന ചർച്ചയിൽ പങ്കെടുത്തു.

ഇന്നു വൈകിട്ട് 6 മുതൽ 9 വരെ ന്യൂജഴ്സിൽ ഉള്ള ബ്രാഞ്ചബർഗ് ഫ്യൂണറൽ  ഹോമിൽ  (Branchburg Funeral Home, 910 US-202,Branchburg, NJ  08876) വച്ചാണ് വ്യൂയിങ്. സംസ്കാരം: ജൂലൈ 13 രാവിലെ  8.45  മുതൽ 10.45 വരെ ഫ്രാങ്ക്‌ളിൻ മെമ്മോറിയൽ പാർക്കിൽ (Franklin Memorial Park, 1800 State Rt 27 (Lincoln Highway )North Brunswick, NJ  08902) മരണനന്തര ശുശ്രൂഷകള്‍ക്കുശേഷം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com