ADVERTISEMENT

ഷിക്കാഗോ ∙ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ബാസ്കറ്റ് ബോള്‍ മത്സരത്തില്‍ മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിലെ യുവജനങ്ങള്‍ ജേതാക്കളായി. ജൂലൈ ഏഴാം തിയതി നടന്ന ആഗോള യുവജന ദിനാഘോഷ വേളയില്‍ കൊഹിമ ബിഷപ്പ് മാര്‍ ജെയിംസ് തോപ്പില്‍ ജേതാക്കള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജേതാക്കളെ വികാരി ഫാദർ തോമസ് മുളവനാലും അസിസ്റ്റന്റ് വികാരി ഫാദർ ബിന്‍സ് ചേത്തലിലും, ഫാദർ ബിബി തറയിലും അഭിനന്ദിച്ചു.

സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ യുവജനങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ കാര്‍ വാഷും സ്‌നേഹകൂട്ടായ്മയും ഡിജെയും സ്‌നേഹ വിരുന്നും യുവജനാഘോഷങ്ങള്‍ക്ക് ചാരുത പകര്‍ന്നു. യൂത്ത് മിനിസ്ട്രിയും കെസിവൈഎല്ലും യുവജനവേദിയും ഭാരവാഹികളും പാരിഷ് എക്‌സിക്യൂട്ടീവും പരിപാടികളുടെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com