ADVERTISEMENT

ഡാലസ് ∙ ഇന്ത്യയിൽ ന്യുനപക്ഷസമുദായങ്ങൾക്കെതിരെ വർധിച്ചു വരുന്ന അക്രമസംഭവങ്ങളിലും മതവിശ്വാസത്തിനു നേരെ ഉയർന്നിരിക്കുന്ന ഭീഷിണിയിലും ആൾക്കൂട്ട കൊലപാതകങ്ങളിലും പ്രതിഷേധിച്ച് ഡാലസ് ഡീലി പ്ലാസയ്ക്കു സമീപം പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തി.

dallas-protest-1

നൂറുകണക്കിന് ആളുകളാണ് പ്രതിഷേധ നഗറിലെത്തിയത്. ആൾകൂട്ട കൊലപാതകങ്ങൾ അവസാനിപ്പിക്കുക, ഇന്ത്യയിലെ മതസ്വാതന്ത്ര്യം ഉറപ്പാക്കുക, ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ അണിചേർന്നു. തുടർന്ന് പ്രതിഷേധ യോഗം ചേർന്നു.

dallas-protest-3

ഇന്ത്യൻ അമേരിക്കൻ മുസ്‌ലിം കൗൺസിൽ വൈസ് പ്രസിഡന്റ് സയ്യദ് അഫ്സൽ അലി, ജഗദീഷ് ബംഗർ, ഷാരിബ് ബായ് തുടങ്ങിയവർ പ്രസംഗിച്ചു. ജാർഖണ്ഡിൽ മോഷ്ണം ആരോപിച്ചു മരത്തിൽ കെട്ടിയിട്ടു ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ അൻസാരിക്ക് നീതി ലഭിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. 

dallas-protest-4
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com