ADVERTISEMENT

ന്യൂയോർക്ക് ∙ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന സെക്രട്ടറിയായി ഫാദർ ഡോ. വർഗീസ് എം. ഡാനിയൽ തിരഞ്ഞെടുക്കപ്പെട്ടു. സ്ഥാന മൊഴിഞ്ഞ ഫാദർ സുജിത് തോമസിന്റെ സ്ഥാനത്തേക്ക് ഇക്കഴിഞ്ഞ ഭദ്രാസന അസംബ്ലിയിൽ വെച്ചാണ് ഫാദർ ഡോ. വർഗീസ് എം. ഡാനിയലിനെ തിരഞ്ഞെടുത്തത്. നിസ്വാർഥമായ സേവന പാരമ്പര്യത്തിന്റെയും തിളക്കമാർന്ന അക്കാദമിക്ക് മികവിന്റെയും അകമ്പടിയോടെയാണ് വർഗീസ് അച്ചൻ പുതിയ പദവിയിലേക്ക് കാലൂന്നുന്നത്. അമേരിക്കയിലെ യേൽ യൂണിവേഴ്സിറ്റിയിൽ നിന്നും പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് നേടിയ ഫാദർ, വൈദിക വൃത്തിയിലെ വേറിട്ട വ്യക്തിത്വമാണ്. സെന്റ് വ്ളാഡിമിർ സെമിനാരിയിലെ പ്രൊഫസറും ഓറഞ്ച്ബർഗ് സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിലെ വികാരിയുമായി  സേവനമനുഷ്ഠിക്കുകയാണ് ഇപ്പോൾ. കൗൺസിലിങ്ങിനു വേണ്ടിയും സ്കൊളാസ്റ്റിക്ക് അക്കാദമി ഫോർ ഹൈ എജ്യുക്കേഷൻ ഗൈൻസിനും വേണ്ടിയുള്ള സ്ഥാപനത്തിന്റെ സ്ഥാപകൻ.

ഓസ്ട്രേലിയയിലെ മൊണാഷ് യൂണിവേഴ്സിറ്റി, നെതർലൻഡ്സിലെ റാഡ്ബൗണ്ട് യൂണിവേഴ്സിറ്റി, ഇറ്റലിയിലെ പാദ്വാ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ ഗവേഷണം നടത്തി ഓസ്ട്രേലിയയിലെ മെൽബണിലെ യൂണിവേഴ്സിറ്റി ഓഫ് ഡിവൈനിറ്റിയിൽ നിന്നും തിയോളജി ആൻഡ് എത്തിക്സിൽ ഡോക്ടർ ഓഫ് ഫിലോസഫി നേടി. ഹൈദരാബാദിലെ ഒസ്മാനിയ യൂണിവേഴ്സിറ്റിയിൽ നിന്നും ബിഎ ബിരുദം. തുടർന്ന് കോട്ടയം തിയോളജിക്കൽ സെമിനാരിയിൽ നിന്നും സേക്രഡ് തിയോളജിയിൽ ഗ്രാജ്വേഷൻ. പിന്നീട് കൊൽക്കത്തയിലെ സേരാംപൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ബാച്ചിലർ ഓഫ് ഡിവിനിറ്റി, മെൽബണിലെ ഓസ്റ്റിൻ ഹോസ്പിറ്റലിൽ നിന്നും ക്ലിനിക്കൽ പാസ്റ്ററൽ എഡ്യുക്കേഷൻ (സിപിഇ) ബെൽജിയത്തിലെ കാത്തലിക്ക് യൂണിവേഴ്സിറ്റിയിൽ നിന്നും ബയോ എത്തിക്സിൽ എംഎ ബിരുദം എന്നിവ അദ്ദേഹം നേടി.

സെന്റ് വ്ളാഡിമേഴ്സിൽ നിന്നും മികച്ച ഫാക്കൽറ്റിക്കുള്ള സെന്റ് മക്രീന അവാർഡ്, ഇറാസ്മസ് മുൻ ഡുസ് യൂറോപ്യൻ ഫെലോഷിപ്പ്, ഓസ്ട്രേലിയൻ പോസ്റ്റ് ഗ്രാജുവേറ്റ് അവാർഡ്, ഓസ്ട്രേലിയൻ റിസർച്ച് ട്രെയിനിങ് സ്കീം സ്കോളർഷിപ്പ് എന്നിവ നേടി. സാൾട്ട് ലേക്കിൽ നടന്ന പാർലമെന്റ് ഓഫ് ദി വേൾഡ് റിലീജിയൻസ്, യേൽ യൂണിവേഴ്സിറ്റിയിൽ നടന്ന പേഴ്സൺഹുഡ് ബിയോണ്ട് ദി ഹ്യുമൻ കോൺഫറൻസ്, ഗ്ലോബൽ ഹെൽത്ത് ആൻഡ് ഇന്നവേഷൻ കോൺഫറൻസ്, ഇറ്റലിയിലെ പാദ്വവയിൽ നടന്ന ഇന്റർ നാഷണൽ വർക്ക് ഷോപ്പ് കോൺട്രാവേഴ്സിസ് വിത്തിൻ ദി സയന്റിഫിക്ക് റെവല്യൂഷൻ, നെതർലാൻഡ്സിൽ നടന്ന ഇന്റർ നാഷണൽ കോൺഫറൻസ് ഫോർ അഡ്വാൻസ്ഡ് ബയോ എത്തിക്സ്, ബ്രസൽസിൽ നടന്ന കാരിത്താസ് ഇന്റർനാഷണൽ കോൺഫറൻസ്, ലുവനിൽ നടന്ന യൂറോപ്യൻ ബയോ എത്തിക്സ് കോൺഫറൻസ്, മെൽബണിൽ നടന്ന എഎഎൻഇസഡ്എസി ഇന്റർ നാഷണൽ കോൺഫറൻസ് എന്നിവയിൽ പങ്കെടുത്തു.

മെൽബണിലെ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ഇടവകയുടെ പ്രസിഡന്റും വികാരിയുമായി സേവനമനുഷ്ഠിച്ചു. തുടർന്ന് ന്യൂസിലൻഡിലെ സെന്റ് ഡയനേഷ്യസ് മലങ്കര ഓർത്തഡോക്സ് ഇടവകയുടെ പ്രസിഡന്റും സ്ഥാപക വികാരിയുമായിരുന്നു. ജർമനിയിലെ കോളനിൽ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ഇടവകയുടെ സന്ദർശക വൈദികനായിരുന്നു. ഹാർട്ട്ഫോർഡ് സെന്റ് തോമസ് ഇടവകയുടെ പ്രസിഡന്റും സ്ഥാപക വികാരിയുമായിരുന്നു. നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ക്ലർജി അസോസിയേഷൻ സെക്രട്ടറിയായും രണ്ടു വർഷം ഭദ്രാസനത്തിന്റെ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കോർഡിനേറ്ററുമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com