ADVERTISEMENT

ന്യൂയോര്‍ക്ക്∙ ശ്ലൈഹീക സന്ദര്‍ശനത്തിനായി അമേരിക്കയില്‍ എത്തിയമലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനും, കിഴക്കിന്റെകതോലിക്കയും, മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലൂസ് ദ്വിതീയന്‍ ബാവയ്ക്ക് എയര്‍പോര്‍ട്ടില്‍ സ്വീകരണം നൽകി.

bava

എമിറേറ്റ്‌സ് വിമാനത്തില്‍ എത്തിയ പരി. ബാവയെ ഭദ്രാസന അദ്ധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ എതിരേറ്റു. സഭയുടെ ഫിനാന്‍സ് കമ്മിറ്റി പ്രസിഡന്റ് ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്ത, വൈദീക ട്രസ്റ്റി ഫാ. എം. ഒ. ജോണ്‍, അത്മായ ട്രസ്റ്റി ജോര്‍ജ് പോള്‍ തുടങ്ങിയവരും പരി.ബാവയെ അനുഗമിക്കുന്നുണ്ട്.

സ്വീകരണത്തില്‍ ഭദ്രാസന സെക്രട്ടറി റവ. ഡോ. വര്‍ഗീസ് ഡാനിയല്‍, കൗണ്‍സിലംഗം ഫാ. മാത്യു തോമസ്, മാനേജിങ് കമ്മിറ്റി അംഗങ്ങളായ റോയി എണ്ണശേരില്‍, ജോ ഏബ്രഹാം, മുന്‍ മാനേജിങ് കമ്മിറ്റി അംഗം പോള്‍ കറുകപ്പിള്ളില്‍, കൗണ്‍സില്‍ അംഗങ്ങളായ സജി എം. പോത്തന്‍, സാജന്‍ മാത്യു, സന്തോഷ് മത്തായി, വെരി റവ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌കോപ്പ, എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ന്യൂജഴ്‌സിയിലെ ലിന്‍ഡന്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിലെ കാതോലിക്കാ ദിനാചരണ ചടങ്ങുകളില്‍ അധ്യക്ഷത വഹിക്കും. 

ഞായറാഴ്ച രാവിലെ സഫേണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വി.കുര്‍ബാനയ്ക്ക് പ്രധാന കാർമികത്വം വഹിക്കും. തുടര്‍ന്ന് നടക്കുന്ന ഇടവകയുടെ 20–ാം വാര്‍ഷികാഘോഷങ്ങളിലും വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കും.

വൈകുന്നേരത്തോടെ അരമനയില്‍ തിരിച്ചെത്തുന്ന പരി.ബാവയും സംഘവും 6 മണിക്കുള്ള നമസ്ക്കാരത്തെ തുടര്‍ന്ന് ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളുമായും സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളുമായും ആശയവിനിമയം നടത്തും.

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലുള്ള ശ്ലൈഹിക സന്ദര്‍ശനം അവസാനിപ്പിച്ച് സൗത്ത് വെസ്റ്റ് ഭദ്രാസനത്തിലേക്ക് പോകുന്ന പരി. ബാവാ, ജൂലൈ 15 തിങ്കളാഴ്ച ഫ്‌ളോറിഡയിലും, 16 ചൊവ്വാഴ്ച മുതല്‍ 22 തിങ്കളാഴ്ച വരെ ഷിക്കാഗോയിലും വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്റെ ഉദ്ഘാടന കര്‍മ്മവും നിര്‍വ്വഹിക്കും. ജൂലൈ 23 ചൊവ്വാഴ്ച പരി.ബാവ കേരളത്തിലേയ്ക്ക് യാത്ര തിരിക്കും. വിവരങ്ങള്‍ക്ക് ഭ്ദ്രാസന ചാന്‍സറിയുമായി ബന്ധപ്പെടുക 7184709844.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com