ADVERTISEMENT

ഷിക്കാഗോ∙ ഓഗസ്റ്റ് 10നു ശനിയാഴ്ച ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഹാളില്‍ വച്ച് നടത്തുന്ന കേരള കാത്തലിക്ക് റിഫര്‍മേഷന്‍ മൂവ്‌മെന്റ് നോര്‍ത്ത് അമേരിക്കയുടെ മുഴുദിന സമ്മേളനത്തിലെക്ക് വടക്കെ അമേരിക്കയിലുള്ള ക്രിസ്തുമത വിശ്വാസികളേയും, നവോത്ഥാന ആശയം ഉള്‍ക്കൊള്ളുന്ന ഇതര സമൂഹാംഗങ്ങളേയും സംഘാടകര്‍ സ്വാഗതം ചെയ്യുന്നു. പ്രസിഡന്റ് ചാക്കോ അദ്ധ്യക്ഷത വഹിക്കുന്ന ഡോക്ടര്‍ ജെയിംസ് കോട്ടൂര്‍, എബ്രഹാം നെടുംങ്ങാട് എന്നിവര്‍ പങ്കെടുക്കും. ചര്‍ച്ച് ആക്ട് ആഴത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വടക്കേ അമേരിക്കയിലെ പ്രഥമ സമ്മേളനങ്ങളില്‍ ഒന്നാകും ഇത്.

ഉച്ചകഴിഞ്ഞ് ആരംഭിക്കുന്ന സെക്‌ഷനില്‍ സംഘടനാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. സുവനീറിന്റെ പ്രകാശന കര്‍മ്മവും നടത്തപ്പെടും. ഗാനവിരുന്നും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലൂക്കോസ് പാറേട്ട് (പ്രസിഡന്റ് കാനാ) കണ്‍വീനറായി, ടോമി മേത്തപ്പാറ, സണ്ണി ചിറയില്‍, ജോയി ഒറവണക്കുളം, ജോസ് കല്ലിടിക്കില്‍, ജെയിംസ് കുരീക്കാട്ടില്‍, ജോര്‍ജ് നെടുവേലില്‍, ജോര്‍ജ് തൈല, മേരി ജോസ് എന്നിവരടങ്ങുന്ന കമ്മറ്റിയാണ് സമ്മേളനത്തിന്റെ ചുമതല വഹിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com