ADVERTISEMENT

ഒന്റാറിയോ∙ ഓർമ (ഒന്റാറിയോ റീജനൽ മലയാളി അസോസിയേഷൻ) യുടെ വാർഷിക പിക്‌നിക് ജൂലൈ  6 നു  ഓറഞ്ചവിൽ ഐലൻഡ് കൺസർവഷൻ ഏരിയിൽ നടന്നു. വൈവിധ്യമായ പരിപാടികൾ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി .

 

നാടൻ വിഭവങ്ങൾ വിളമ്പിയ "പ്രതീക്ഷ ഭവൻ "തട്ടുകടയും ,വിവിധതരം ഫ്രഷ് ജ്യൂസ് ,സർബത്ത് തയ്യാറാക്കിയ ലാലേട്ടൻസ് ജ്യൂസ് കോർണർ എന്നിവ പങ്കെടുത്തവർക്ക് ആസ്വാദ്യകരമായ അനുഭവമായിരുന്നു.  പുതിയതായി കാനഡയിൽ വന്നവരും ഏറെക്കാലമായി കാനഡയിൽ താമസിക്കുന്നവരും അവരുടെ അനുഭവങ്ങൾ പങ്കുവച്ചു.  ഫുൾജാർ സോഡ മത്സരം എല്ലാവരെയും ആവേശത്തിന്റെ  കൊടുമുടിയിൽ എത്തിച്ചു. 

 

കുട്ടികൾക്ക് വേണ്ടി ഫേസ് പെയിന്റിങ് , ഗ്രീൻമൗണ്ട് മസാല സ്പോൺസർ ചെയ്ത മസാല പൊടികളുടെ വിൽപന  എന്നിവ ചാരിറ്റി ഫണ്ട് റൈസിംഗിന് വേണ്ടി നടന്നു. കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി വിവിധ പിക്നിക് ഗെയിംസ് നടത്തി. ശ്രീജ സജി ,സിമി സജിലാൽ ,ജിന്റോ മാത്യു എന്നിവർ ഗെയിംസിന് നേതൃത്വം നൽകി . പുതിയ തലമുറയിലെ കുട്ടികൾക്ക് പരിചയപ്പെടുത്താനായി മുതിർന്നവർ കളിച്ച കബഡി മത്സരം  എല്ലാവർക്കും വേറിട്ട അനുഭവമായിരുന്നു.

 

 ഗ്രാൻഡ് സ്പോൺസർ മനോജ് കരാത്ത ,സമ്മാനങ്ങൾ സ്പോൺസർ ചെയ്തത് സ്കോർപിയോ ഇലെക്ട്രിക്കൽസ് പ്രൊപ്രൈറ്റർ സുധീഷ് , എന്നിവർ സമ്മാനദാനം നിർവഹിച്ചു .

Potluck lunch  എല്ലാവർക്കും വളരെ രുചികരമായ  അനുഭവമായിരുന്നു.

 

ഓർമ്മയുടെ ഓണപരിപാടിയുടെ ടിക്കറ്റുകൾ സെക്രട്ടറി ലോൽബി ജോസേഫിൻ വിതരണം ചെയ്തു.സജിയുടെ യോഗഭ്യാസ പ്രകടനം എല്ലാവരിലും കൗതുകമുണർത്തി.

പിക്‌നിക്കിന് ഓർമ പ്രസിഡന്റ് ഡാനി വിൻസെൻറ് ,പ്രോഗ്രാം കോർഡിനേറ്റർ അജു ഫിലിപ്പ് ,സന്തോഷ് മേക്കര ,സജിലാൽ സജി നെഞ്ചിലത്തിൽ എന്നിവർ നേതൃത്വം നൽകി. വൈകുന്നേരം ഓറഞ്ചവിൽ കായലിൽ ബോട്ടിംഗ് , ഫിഷിങ് ,നീന്തൽ എന്നിവയിൽ പങ്കെടുത്തു എല്ലവരും ഓറഞ്ചവിൽ പിക്‌നിക് ആസ്വാദ്യകരമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com