ADVERTISEMENT

വാഷിങ്ടൻ∙ പാക്ക് വ്യോമമേഖല ഇന്ത്യൻ വിമാനങ്ങൾക്കായി തുറന്നു കൊടുത്തു. പാക്കിസ്ഥാനിലെ ബാലാക്കോട്ടിൽ ഭീകരതാവളങ്ങൾക്കു നേരെ ഇന്ത്യ വ്യോമാക്രമണം നടത്തിയോടെയാണ് പാക്കിസ്ഥാന് മുകളിലൂടെയുള്ള വിമാനപാത അടച്ചത്.

പാക്കിസ്ഥാൻ വിമാന പാത അടച്ചത് മൂലം എയർ ഇന്ത്യയ്ക്ക് വൻ നഷ്ടമാണ് നേരിടേണ്ടി വന്നത്.  നിരവധി വിമാന സർവ്വീസുകൾ റദ്ദ് ചെയ്യേണ്ടി വരികയും, വിമാന സർവ്വീസുകൾ മണിക്കൂറുകളോളം വഴിമാറി പറന്ന് ലക്ഷ്യസ്ഥാനത്തെത്താൻ കൂടുതൽ ഇന്ധനവും സമയവും ചിലവഴിക്കേണ്ടി വന്നിരുന്നു.

അമേരിയ്ക്കയിൽ നിന്നും ഇന്ത്യയിലേക്കുള്ള യുണൈറ്റഡ് എയർലെൻസ് എല്ലാ സർവ്വീസുകളും പൂർണ്ണമായി റദ്ദു ചെയ്തിരുന്നു.  യുണൈറ്റഡ് എയർലൈൻസിന്റെ ബോംബെ, ഡൽഹി വിമാന സർവ്വീസുകൾ പുനരാരംഭിയ്ക്കാൻ നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com