ADVERTISEMENT

ഹൂസ്റ്റണ്‍∙ അമേരിക്കയുടെ സാംസ്‌കാരിക തലസ്ഥാനം  എന്നറിയപ്പെടുന്ന ഹൂസ്റ്റണില്‍ നടത്തുന്ന 'മിസ് മലയാളി   യുഎസ്എ  2019 & മിസ്റ്റർ മലയാളി യുഎസ്എ 2019"  സൗന്ദര്യ മത്സരങ്ങൾ ഒരു ചരിത്ര സംഭവമാക്കി മാറ്റുന്നതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നുവെന്നു സംഘാടകയും ഹൂസ്റ്റണിലെ സാംസ്‌കാരിക കലാവേദികളിലെ നിറസാന്നിധ്യവുമായ ലക്ഷ്മി പീറ്റര്‍ അറിയിച്ചു.

ഒക്ടോബർ 26 നു ശനിയാഴ്ച വൈകിട്ട് 5 മുതല്‍ സെന്റ് ജോസഫ് ഹാളിൽ (303, Present Street, Missouri City, TX 77489) നടത്തുന്ന ഈ സൗന്ദര്യ മത്സരത്തോടനുബന്ധിച്ചു ഒരുക്കുന്ന  വർണപ്പകിട്ടാർന്ന നൃത്ത സംഗീത കലാ  പരിപാടികള്‍  കാണികളെ ആനന്ദ നിര്‍വൃതിലാക്കുമെന്നും ലക്ഷ്മി പറഞ്ഞു.

mr-malayali-usa

2018 ഏപ്രിൽ 28 നു ഹൂസ്റ്റണിൽ നടത്തിയ 'മിസ് മലയാളി 2018' വൻ  വിജയമാകുകയും ദേശീയ ശ്രദ്ധ ആകർഷിക്കുകയും ചെയ്തിരുന്നു. ഈ വർഷം പുരുഷ വിഭാഗത്തിനും അവസരം നൽകി "മിസ്റ്റർ മലയാളി യുഎസ്എ" യും ഒരുക്കി മൽസരങ്ങൾക്കു പുത്തൻ മാനം നൽകിയിരിക്കുയാണ്.  

13 വയസ്സ് മുതൽ വിവിധ പ്രായത്തിലുള്ളവർക്കായി ഒരുക്കിയിരിക്കുന്ന വിവിധ മൽസരങ്ങള്‍ ഈ പരിപാടിയെ വേറിട്ടതാക്കുന്നു.  

ഫൈനൽ മത്സര വിജയികൾക്ക് ട്രോഫികളും ക്യാഷ് അവാര്‍ഡുകളുമാണ് കാത്തിരിക്കുന്നത്. ഓഡിഷൻ ഉടൻ തന്നെ ആരംഭിക്കുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്ന 20 മൽസരാർത്ഥികൾ   ഫൈനലിൽ  സെന്റ് ജോസഫ് വേദിയിൽ മാറ്റുരയ്ക്കുന്നതാണ്. "കേരള വിത്ത് എ ട്വിസ്റ്" റൌണ്ട്, പാനൽ ജഡ്ജിമാരുടെ ചോദ്യ റൌണ്ട് തുടങ്ങിയവ മത്സരത്തെ ഉന്നത നിലവാരത്തിലെത്തിക്കും. 

തെന്നിന്ത്യന്‍ സിനിമകളില്‍ കൂടെ മലയാളി മനസ്സുകളില്‍ ഇടം നേടിയ പ്രശസ്ത സിനിമ താരം മനിയ നായിഡു സെലിബ്രിറ്റി ജഡ്ജ് ആയുള്ള ജഡ്ജിങ് പാനലില്‍ അവാർഡ് ജേതാവും മലയാള പിന്നണി ഗായകനുമായ വില്യം ഐസക്, ബോളിവുഡ് ഗാന രചയിതാവും ഡിജെ യുമായ ദോളി ദീപ് തുടങ്ങി    അമേരിക്കയില്‍ വിവിധ തലങ്ങളില്‍ ശ്രദ്ധേയരായ പ്രമുഖരാണ് അണിനിരക്കുന്നത്.

മൽസരങ്ങളിൽ പങ്കെടുക്കുന്നവർക്കു ആവശ്യമായ കോച്ചിങ് സംഘാടകർ നൽകുന്നതാണ്. 'മിസ്റ്റർ മലയാളീ' മത്സരത്തിന് ഡോ.അബ്ദുള്ള കുദ്രെത്, സിൽവി വർഗീസ് (ഫാഷൻ) ഷീബ ജേക്കബ് ( പേഴ്സണാലിറ്റി) എന്നിവർ കോച്ചിങ്ങിനു നേതൃത്വം നൽകും.         

ഐടി എൻജിനീയറായ ലക്ഷ്മി ഒരു ബഹുമുഖപ്രതിഭയാണ്. നല്ല ഒരു സ്റ്റേജ് എന്റർറ്റൈനറും ഭരതനാട്യം നർത്തകിയും പ്രശസ്തയായ ഗായികയുമാണ്. മിസ് മലയാളി 2018, ദേശി സൂപ്പർസ്റ്റാർ  2019 തുടങ്ങിയ നിരവധി പരിപാടികൾ അവതരിപ്പിച്ചു ദേശീയ ശ്രദ്ധയാകർഷിച്ചു. 

ആവേശകരമായ പ്രതികരണങ്ങളാണ് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും "മിസ് മലയാളി യുഎസ്എ" ഗ് 2019, "മിസ്റ്റർ മലയാളി യുഎസ്എ 2019" മൽസരങ്ങൾക്കു ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും അവർ പറഞ്ഞു.        

  കൂടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക; 

malayaleeusapageant@gmail.com OR 972 369 9184

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com