ADVERTISEMENT

വെസ്റ്റ് നയാക് ∙ അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലുൾപ്പെട്ട വെസ്റ്റ് നയാക് സെന്റ് മേരീസ് മലങ്കര സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിൽ വിശുദ്ധ ദൈവമാതാവിന്റെ ഓർമ പെരുന്നാളും ഇടവകയുടെ വാർഷിക പെരുന്നാളും സംയുക്തമായി ആഘോഷിക്കുന്നു. ഓഗസ്റ്റ് 16, 17 തിയതികളിൽ ഭദ്രാസനാധിപൻ അഭിവന്ദ്യ യൽദോ മോർ തിത്തോസ് മെത്രാപൊലീത്തായുടെ സാന്നിധ്യത്തിലാണ് ചടങ്ങുകൾ. 

ഓഗസ്റ്റ് 16ന് വെകിട്ട് ആറു മണിക്ക് കൊടിയേറ്റോടെ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമാകും. വൈകിട്ട് 6.15നുള്ള സന്ധ്യാ പ്രാർഥനയെ തുടർന്ന് ഫാദർ മത്തായി വർക്കി പുതുകുന്നത്ത് വചന പ്രഘോഷണം നടത്തും. 17ന് രാവിലെ  9.30ന് അഭിവന്ദ മെത്രാപൊലീത്തയുടെ പ്രധാന കാർമ്മികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന അർപ്പിക്കും. കുരിശ്, കൊടി, മുത്തുക്കുട തുടങ്ങിയ പള്ളി ഉപകരണങ്ങളുമേന്തി ചെണ്ടവാദ്യ മേളങ്ങളുടെ അകമ്പടിയോടെ വിശ്വാസികൾ അണിനിരക്കുന്ന ഭക്തിനിർഭരമായ ‘റാസ’ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. 

റവ ഗീവർഗീസ് ചട്ടത്തിൽ കോർഎപ്പിസ്കോപ്പ (വികാരി), ഫാദർ ഷിറിൽ മത്തായി (അസി. വികാരി), റവ വർക്കി മുണ്ടക്കൽ (സീനിയർ വൈദികൻ), ലിബിൻ ബേബി (സെക്രട്ടറി), മാത്യു തുത്താക്കൻ. ട്രസ്റ്റി കമ്മറ്റി അംഗങ്ങളായ ജോസഫ് ഐസക്, ലിഷി മെലാത്തി, മനോജ് തോമസ്, നൈനാൻ ഏബ്രഹാം, ഷീബാ പോൾ, രാജു ഔസേപ്പ്, റെജി പോൾ എന്നിവരുടെ നേതൃത്വത്തിൽ പെരുന്നാൾ ആഘോഷങ്ങളുടെ നടത്തിപ്പിനായി വിപുലമായ ക്രമീകരണങ്ങൾ ഒരുക്കി വരുന്നു. 

പരിശുദ്ധ ദൈവമാതാവിന്റെ മഹാ മധ്യസ്ഥതയിൽ അഭയപ്പെട്ടുകൊണ്ട് പെരുന്നാൾ ആഘോഷങ്ങളിൽ പങ്കുചേർന്ന് അനുഗ്രഹിതരാകുവാൻ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നുവെന്ന് വികാരി റവ ഗീവർഗീസ് ചട്ടത്തിൽ കോർഎപ്പിസ്കോപ്പ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com