ADVERTISEMENT

ന്യൂയോർക്ക് ∙ ഫൊക്കാന ന്യൂയോർക് റീജിയൺ പുതിയ കർമ്മ പദ്ധതികൾക്കു രൂപം നൽകി. ക്വീൻസിലുള്ള രാജധാനി റസ്റ്റാറ്റാന്റിൽ നടന്ന യോഗത്തിന് റീജിയണൽ വൈസ് പ്രസിഡന്റ് ശബരിനാഥ് നായർ അധ്യക്ഷത വഹിച്ചു. ഫൊക്കാന പ്രസിഡന്റ് മാധവൻ നായർ, ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ സജിമോൻ ആന്റണി, പേട്രൺ പോൾ കറുകപ്പള്ളിൽ, ട്രസ്റ്റീ ബോർഡ് വൈസ് ചെയർമാൻ ഫിലിപ്പ്പോസ് ഫിലിപ്പ്, ഫൊക്കാനാ ട്രസ്റ്റീ ബോർഡ് സെക്രട്ടറി വിനോദ് കെയർകെ, ഫൊക്കാന ജോയിന്റ് ട്രഷറർ ഷീലാ ജോസഫ്, ഫൊക്കാന വിമൻസ് ഫോറം ചെയർ ലൈസി അലക്സ്, നാഷണൽ കമ്മിറ്റി അംഗങ്ങളായ ജോയി ഇട്ടൻ, സജി എം പോത്തൻ, അലക്സ് എബ്രഹാം, അപ്പുക്കുട്ടൻ പിള്ള എന്നിവരോടൊപ്പം ന്യൂയോർക്ക് റീജിയണിന്റെ സമുന്നതമായ നേതാക്കളും അസോസിയേഷൻ ഭാരവാഹികളും പങ്കെടുത്തു. 

Fokana-newyork2

വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ, കേരളാ കൾച്ചറൽ അസോസിയേഷൻ, ഹഡ്സൺ വാലി മലയാളി അസോസിയേഷൻ, മിഡ് ഹഡ്സൺ കേരളാ അസോസിയേഷൻ, കേരള സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക്, ഇന്ത്യൻ അമേരിക്കൻ മലയാളി കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്‌സ്, ലോങ്ങ് ഐലൻഡ് മലയാളീ അസോസിയേഷൻ, സ്റ്റാറ്റൻ ഐലൻഡ് മലയാളീ അസോസിയേഷൻ എന്നീ സംഘടനകളിലെ ഭാരവഹികളും അംഗങ്ങളും പങ്കെടുത്തു. ആശയ സമ്പുഷ്ടത കൊണ്ടും പ്രവർത്തകരുടെ ഊർജസ്വലത കൊണ്ടും ഉണർവ് പകർന്ന സമ്മേളനത്തിൽ അംഗ സംഘടനകളുടെ അഭിപ്രായ സമന്വയത്തിൽ ഫൊക്കാന ന്യൂയോർക്ക് റീജിണൽ വൈസ് പ്രസിഡന്റ് ശബരിനാഥ് നായർ പുതിയ കർമ്മ പദ്ധതികൾക്ക് രൂപം നൽകി.

Fokana-newyork22

ആദ്യ പടിയായി ഓഗസ്റ്റ്  11 നു ക്വീൻ സിൽ നടക്കുന്ന ഇന്ത്യ ഡേ പരേഡിലും ഓഗസ്റ്റ് 17ന് റോക്ക് ലാൻഡിൽ നടക്കുന്ന ഇന്ത്യ ഡേ പരേഡിലും ഫൊക്കാനയുടെ പ്രതാപം വിളിച്ചറിയിക്കുന്ന ഫ്ളോട്ട് ഇറക്കുവാൻ തീരുമാനിച്ചു. തുടർന്ന് ഡിസംബർ വരെയുള്ള മാസങ്ങളിൽ ക്രമമായി ആവിഷ്ക്കരിക്കേണ്ട പദ്ധതികൾ രൂപപ്പെടുത്തി. ഫൊക്കാന ന്യൂയോർക്ക് റീജിയൺ കമ്മിറ്റിയിലേക്കു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ചടങ്ങിൽ തോമസ് കൂവള്ളൂർ, ജോർജ് കുട്ടി ഉമ്മൻ, അജിത് എബ്രഹാം, സജി എം പോത്തൻ, അലക്സ് എബ്രഹാം, ഫിലിപ്പ് കുരിയൻ, കോമളൻ പിള്ള, അപ്പുക്കുട്ടൻ പിള്ള, ജോർജ് മാറാച്ചേരിൽ, രാജു എബ്രഹാം, രഘുനാഥൻ നായർ, വർഗീസ് ചുങ്കത്തിൽ, വിൻസെന്റ് ജോസഫ്, സാംസി കൊടുമൺ, മേരി ഫിലിപ്പ്, ലൈസി അലക്സ്, അലക്സ് മുരിക്കാനാനി, ജോയ് ഇട്ടൻ, എബ്രഹാം പുതുശേരിൽ, അലക്സ് തോമസ്, ഷീല ജോസഫ്, ശ്രീകുമാർ ഉണ്ണിത്താൻ, ഫിലിപ്പോസ് ഫിലിപ്പ്, വിനോദ് കെയർകെ, സജിമോൻ ആന്റണി എന്നിവർ സംവദിച്ചു. ഫൊക്കാനയുടെ നവ പ്രവർത്തങ്ങളും ചാരിറ്റി പ്രവർത്തനങ്ങൾക്കായുള്ള  ധനശേഖരണ മാർഗങ്ങളെ പറ്റിയും പ്രസിഡന്റ് മാധവൻ നായർ സംസാരിച്ചു. ഫൊക്കാനയുടെ 2020 കൺവെൻഷന്റെ പ്രത്യേകതളും പ്രാധാന്യവും പോൾ കറുകപ്പള്ളിൽ വിവരിച്ചു.

Fokana-newyork
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com