ഫിലഡല്‍ഫിയ∙ ഫിലഡല്‍ഫിയാ ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ (ഐഎസിഎ) വളര്‍ച്ചയുടെ ചരിത്രനാളുകള്‍ പിന്നിട്ട് കഴിഞ്ഞ വര്‍ഷം റൂബി ജൂബിലി ആഘോഷിച്ച് ഇതര സംഘടനകള്‍ക്കു മാതൃകയായി. വിശാല ഫിലാഡല്‍ഫിയ റീജിയനിലെ കേരളീയ പാരമ്പര്യത്തിലൂള്ള കത്തോലിക്കരുടെ സ്നേഹകൂട്ടായ്മയാണു ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍. സെപ്റ്റംബര്‍ 14 ശനിയാഴ്ച്ച നടത്തപ്പെടുന്ന ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നത് സിറോമലങ്കര സഭയുടെ വടക്കേ അമേരിക്ക-കാനഡ എന്നിവയുടെ ചുമതല വഹിക്കുന്ന ബിഷപ് മാര്‍ ഫീലിപ്പോസ് സ്റ്റെഫാനോസ് ആണു.

വിവിധ കലാപരിപാടികള്‍, സ്നേഹവിരുന്ന് എന്നിവയാണു ഹെറിറ്റേജ് ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്നത്. ഇന്ത്യന്‍ കത്തോലിക്കരുടെ ശ്രേഷ്ടമായ പൈതൃകവും, പാരമ്പര്യങ്ങളും ഒത്തുചേരുന്ന സമ്മേളനത്തിലേക്ക് എല്ലാ മലയാളികളെയുംക്ഷണിക്കുന്നു.
റെഡ് ക്രോസുമായി സഹകരിച്ച് ആഗസ്റ്റ് 31 ശനിയാഴ്ച്ച നടത്തുന്ന ബ്ലെഡ് ഡ്രൈവ്, ഒക്ടോബര്‍ 12 നു നടത്തപ്പെടുന്ന ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്‍റ്, നവംബര്‍-ഡിസംബര്‍ മാസങ്ങളിലായി നടത്തുന്ന വിന്‍റര്‍ ക്ലോത്ത് ഡ്രൈവ് എന്നിവയാണു ഐ. എ. സി. എ. ഈ വര്‍ഷം നടത്തുന്ന മറ്റു പരിപാടികള്‍.
ചാര്‍ലി ചിറയത്ത് പ്രസിഡന്‍റ്, തോമസ്കുട്ടി സൈമണ്‍ വൈസ്പ്രസിഡന്‍റ്, മെര്‍ലിന്‍ അഗസ്റ്റിന്‍ ജനറല്‍ സെക്രട്ടറി, ടിനു ചാരാത്ത് ജോയിന്‍റ് സെക്രട്ടറി, അനീഷ് ജെയിംസ് ട്രഷറര്‍, ജോസഫ് സക്കറിയാ ജോയിന്‍റ് ട്രഷറര്‍, തെരേസ സൈമണ്‍ യൂത്ത് വൈസ് പ്രസിഡന്‍റ് എന്നിവരുടെ നേതൃത്വത്തില്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയും, ഡയറക്ടര്‍ ബോര്‍ഡും ഹെറിറ്റേജ് ദിനാഘോഷങ്ങളുടെ ക്രമീകരണങ്ങള്‍ ചെയ്യുന്നു.
ഫിലഡല്‍ഫിയ സെന്റ്. തോമസ് സിറോമലബാര്‍ ഫൊറോനാപള്ളി വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനും, സെന്റ്. ജോണ്‍ ന്യൂമാന്‍ ക്നാനായ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. റെന്നി കട്ടേല്‍ വൈസ് ചെയര്‍മാനും, സെന്‍റ് ജൂഡ് സീറോമലങ്കരപള്ളി വികാരി റവ. ഡോ. സജി മുക്കൂട്ട്, ഇന്‍ഡ്യന്‍ ലാറ്റിന്‍ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ഷാജി സില്‍വ എന്നിവര്‍ ഡയറക്ടര്‍മാരുമായി കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുന്നു.