sections
MORE

ഗാനസന്ധ്യ അവിസ്മരണീയമായി

irving1
SHARE

ഇർവിങ് (ഡാലസ്) ∙ ജനകീയ ക്രിസ്തീയ ഗാനങ്ങളുടെ രചയിതാവും  സുവിശേഷ പ്രാസംഗീകനും,വേദപണ്ഡിതനുമായ അന്തരിച്ച എം. ഇ. ചെറിയാന്റെ ജീവിത കഥയും ഓരോ ഗാനരചനയുടേയും ചരിത്ര പശ്ചാത്തലവും കോർത്തിണക്കി അവതരിപ്പിച്ച ഗാനസന്ധ്യ അവിസ്മരണീയമായി. എം. ഇ. ചെറിയാന്റെ മക്കളായ ജെയിംസ് ചെറിയാൻ, ടൈറ്റസ് ചെറിയാൻ, ജോസ് ചെറിയാൻ, കൊച്ചു മകൻ വിജു എന്നിവർ പിതാവിന്റെ സ്മരണകൾ പങ്കുവെച്ചപ്പോൾ, ഫിലിപ്പ് അഡ്രൂസ് ഓരോ ഗാനത്തിന്റേയും ചരിത്ര പശ്ചാത്തലം വിവരിച്ചു.

irving2

ഞായറാഴ്ച നടന്ന ചടങ്ങിൽ ബ്രദർ വില്യം ജോൺ പ്രാരംഭ പ്രാർത്ഥന നടത്തി. ജെറി മോഡിയിൽ സ്വാഗതം ആശംസിച്ചു. തൃശൂർ സ്വദേശി ജോയി തോമസിന്റെയും ഗായകൻ മാത്യു ജോണിന്റെയും സാന്നിധ്യം സംഗീത സന്ധ്യയെ ധന്യമാക്കി. സുവിശേഷകൻ ജോൺ കുര്യൻ ധ്യാനപ്രസംഗം നടത്തി.

വിവിധ സഭകളിൽ നിന്നും എത്തിച്ചേർന്ന ഗായകർ, അനിയൻ ഡാലസ്, ജെന എന്നിവർ ഗാനങ്ങൾ ആലപിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN US
SHOW MORE
FROM ONMANORAMA