ADVERTISEMENT

ഡാലസ് ∙ അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ ആതുര സേവനരംഗത്തെയും സാമൂഹിക സേവനരംഗത്തേയും നീണ്ടകാലത്തെ മികച്ച സേവനങ്ങൾ മുൻനിർത്തി ഏലിക്കുട്ടി ഫ്രാൻസിസിനെ ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് അസോസിയേഷൻ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി ആദരിച്ചു. ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സാസ് (ഐഎഎൻഎ–എൻടി) സംഘടിപ്പിച്ച നഴ്‌സസ് ഡേ ആഘോഷങ്ങളിൽ ഇർവിങ് സിറ്റി മേയർ റിക്കി സ്റ്റോപ്‌ഫർ, ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സാസ് പ്രസിഡന്റ് മഹേഷ് പിള്ള എന്നിവർ ചേർന്ന്  ഏലിക്കുട്ടി ഫ്രാൻസിസിനു അവാർഡ് നൽകി.

ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സാസിന്റെ സ്‌ഥാപക അംഗം എന്ന നിലയിൽ തുടക്കകാലത്തു നൽകിയ അമൂല്യ  സഭാവനകൾക്കും, തുടർന്ന് സ്‌ഥിരമായി നൽകിവരുന്ന സേവനങ്ങൾക്കുമായാണ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് എന്ന് അസോസിയേഷന്‍ മുൻ  പ്രസിഡന്റ് ആലീസ് മാത്യു പറഞ്ഞു.

ഏലിക്കുട്ടി ഫ്രാൻസിസ് 38 വർഷത്തോളം ഡാലസ് പാർക്ക്‌ലാൻഡ് ഹോസ്പിറ്റൽ നഴ്സിംഗ് സൂപ്പർവൈസറായി സേവനം ചെയ്തു. ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സാസിന്റെ സ്ഥാപക അംഗം, മുൻ പ്രസിഡന്റ്, ഡാലസിലെ സിറോ മലബാർ പള്ളിയുടെയും, എസ്‌എംസിസിയുടെയും സ്ഥാപക അംഗങ്ങളിൽ ഒരാൾ, വേൾഡ് മലയാളി കൗൺസിൽ പ്രൊവിൻസ് സ്ഥാപക അംഗം തുടങ്ങി വിവിധ മേഖലകളിൽ   സേവനം ചെയ്തിട്ടുണ്ട്. പാർക്ക്‌ലാൻഡ് ഹോസ്പിറ്റലിലെ ഇന്ത്യൻ നഴ്സസിനായി അവാർഡ് സമർപ്പിക്കുന്നെവെന്നു ഏലിക്കുട്ടി ഫ്രാൻസിസ് പ്രതികരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com