ADVERTISEMENT

ഡാലസ്∙ പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള സെന്റ് മേരീസ് വലിയപള്ളിയില്‍ റവ.ഫാ. രാജേഷ് ജോണ്‍ കൊടിയേറ്റ് നടത്തി. പെരുന്നാളിനു റവ.ഫാ. വിനു വര്‍ഗീസ് നേതൃത്വം നല്‍കും. ഓഗസ്റ്റ് 16-നു സന്ധ്യാനമസ്കാരവും, സംഗീതവിരുന്നും, തിരുവചന ഘോഷം, റാസ എന്നിവ  ഉണ്ടായിരിക്കും. ഓഗസ്റ്റ് 18-നു ഞായറാഴ്ച രാവിലെ വിശുദ്ധ കുര്‍ബാന, ആശീര്‍വാദം, ഉച്ചഭക്ഷണം, ആദ്യഫല ലേലം എന്നിവ നടക്കും. 

വികാരി റവ.ഫാ. രാജേഷ് ജോണ്‍, ട്രസ്റ്റി ബിജോയി തോമസ്, സെക്രട്ടറി ബിജി ബേബി എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പെരുന്നാളിനുവേണ്ട ക്രമീകരണങ്ങള്‍ ചെയ്യുന്നു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com