ADVERTISEMENT

ന്യൂയോർക്ക്∙ സഹപ്രവർത്തകന്റെ മരണത്തിൽ മനംനൊന്ത് ജോണി റിയോസ് എന്ന മുപ്പത്തിഅഞ്ചുകാരൻ ആത്മഹത്യ ചെയ്തു. ന്യൂയോർക്ക് പൊലീസ് ഓഫിസർ ആയിരുന്ന ഇദ്ദേഹത്തിന്റെ സുഹൃത്ത് കെവിൻ പ്രിസ് മാസങ്ങൾക്ക് മുൻപ് ആത്മഹത്യ ചെയ്തിരുന്നു. 

ഏഴുവർഷമായി ന്യൂയോർക്ക് പൊലീസ് ഡിപാർട്ട്മെന്റിൽ ജോലിചെയ്തു വരികയായിരുന്നു ജോണി റിയോസ്. ചൊവ്വാഴ്ച രാവിലെ  താമസിച്ചിരുന്ന അപാർട്ട്മെന്റിൽ വച്ച് സ്വയംവെടിയുതിർത്താണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്. സംഭവസമയത്ത് അദ്ദേഹത്തിന്റെ പെൺസുഹൃത്ത് മാത്രമാണ് ഉണ്ടായിരുന്നത്. ഇതോടെ ഈവർഷം ന്യൂയോർക്ക് പൊലീസ് സേനയിൽ ആത്മഹത്യ ചെയ്യുന്ന ഓഫിസർമാരുടെ എണ്ണം എട്ടായി. 

ജോലിയുടെ ഭാഗമായി മാനസികസംഘർഷം അനുഭവിക്കുന്ന ഓഫിസർമാരാണ് ആത്മഹത്യ ചെയ്യുന്നതെന്നാണ് റിപ്പോർട്ട്. ഇവർക്ക് കൗണ്‍സിലിങ്ങിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കമ്മീഷ്ണർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com