ADVERTISEMENT

ന്യൂയോർക്ക്∙ എംജി  യൂണിവേഴ്സിറ്റി മുൻ റജിസ്ട്രാറും  കായിക വകുപ്പ് മേധാവിയുമായിരുന്ന പ്രഫ.ഡോ.ജോസ് ജെയിംസ് ന്യൂയോർക്ക് സന്ദർശിക്കുന്നു. കാനഡയിൽ നിന്നും ഓഗസ്റ്റ് 23നു വെള്ളിയാഴ്ച ന്യൂയോർക്കിലെത്തുന്ന അദ്ദേഹം മൂന്നു ദിവസത്തെ സന്ദർശനത്തിനു ശേഷം 26നു കേരളത്തിലേക്ക് മടങ്ങും. 

1998 മുതൽ 2004  വരെ എംജി.യൂണിവേഴ്സിറ്റി റജിസ്ട്രാറായിരുന്ന അദ്ദേഹം ഇന്ത്യയ്ക്ക് അകത്തും വിദേശത്തുമായി നിരവധി ഔദ്യോഗിക പദവികൾ വഹിച്ചിട്ടുണ്ട്. എം.ജി.യൂണിവേഴ്സിറ്റി സെനറ്റ് അംഗം, അക്കാദമിക് കൗൺസിലംഗം, സിൻഡിക്കേറ്റ് സെക്രട്ടറി, എം.ജി.യൂണിവേഴ്സിറ്റി കോളേജ് ഡവലപ്മെന്റ് കൗൺസിൽ ഡയറക്ടർ, റിസർച്ച് ഗൈഡ്, അഖിലേന്ത്യാ യൂണിവേഴ്സിറ്റിയുടെയും യുജിസിയുടെയും വിവിധ കമ്മിറ്റികളിൽ അംഗം, റാസൽഖൈമ  റോയൽ കോളജ് ഡീൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. 

കായിക വകുപ്പ് മേധാവിയായിരിക്കെ, അഖിലേന്ത്യാ തലത്തിൽ അനവധി കായികമേളകൾ സംഘടിപ്പിച്ച ഇദ്ദേഹം 2015ൽ കേരളത്തിൽ നടന്ന ദേശീയ ഗെയിംസിന്റെ ചീഫ് ടെക്നിക്കൽ കോഓർഡിനേറ്റർ ആയിരുന്നു. ഇന്ത്യൻ അസ്സോസിയേൻ ഓഫ് സ്‌പോർട്സ് മാനേജ്‌മെന്റ്  സെക്രട്ടറി ജനറലായിരുന്ന ഇദ്ദേഹത്തിന് ദേശീയ അന്തർദേശീയ തലത്തിൽ നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. രണ്ടു പുസ്തകങ്ങളും പ്രസിദ്ധികീരിച്ചിട്ടുണ്ട്.

കത്തോലിക്ക സഭയുടെ വിവിധ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിയ്ക്കുന്ന ഇദ്ദേഹം നിലവിൽ കോട്ടയം അതിരൂപതയുടെ വിദ്യാഭ്യാസ കമ്മിഷൻ ചെയർമാനും പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയുമാണ്. വിവരങ്ങൾക്ക്: പ്രഫ.ജെയിംസ് ജോസഫ്- 347 278 5973, പ്രഫ.ഡോ.ജോസ് ജെയിംസ് - 91 9447150789. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com