ADVERTISEMENT

ഷിക്കാഗോ∙ ഇല്ലിനോയ് മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ യുവജനോത്സവം സംഘടനയുടെ ആദ്യ പ്രസിഡന്റ് ആയി പ്രവര്‍ത്തിച്ച ജോയി ചെമ്മാച്ചേലിന്റെ സ്മരണയ്ക്കായി സമര്‍പ്പിക്കും. സെപ്റ്റംബര്‍ 21-നു ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ബെല്‍വുഡ് സെന്റ് തോമസ് സിറോ മലബാര്‍ ഓഡിറ്റോറിയങ്ങളിലാണ് യുവജനോത്സവത്തിന് തിരശീല ഉയരുന്നത്. രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ വിവിധ മത്സരങ്ങളും, അഞ്ചുമണിക്കു ശേഷം ഓണത്തോടനുബന്ധിച്ചുള്ള വിവിധ പരിപാടികളും നടക്കും. 

ഇല്ലിനോയ് മലയാളി അസോസിയേഷന്റെ ആദ്യ പ്രസിഡന്റ്, ഷിക്കാഗോയിലെ വിവിധ സാംസ്കാരിക മണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സംഘടനാ നേതാവ്, ഫൊക്കാന ഭാരവാഹി, ഒരു നല്ല മനുഷ്യസ്‌നേഹി എന്നിങ്ങനെ അനവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ഒരു വ്യക്തിത്വമായിരുന്നു ജോയി ചെമ്മാച്ചേല്‍. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ഈവര്‍ഷം മുതല്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടി കലാപ്രതിഭയാകുന്ന കുട്ടിക്ക് ജോയി ചെമ്മാച്ചേല്‍ സ്മാരക ട്രോഫി സമ്മാനിക്കും. ജോര്‍ജ് പണിക്കരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ്  തീരുമാനം കൈക്കൊണ്ടത്.
പങ്കെടുക്കുന്നവര്‍ www.illinoismalayaleeassociation.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് പേര് റജിസ്റ്റര്‍ ചെയ്യണം.

സുനേന ചാക്കോ ജനറല്‍ കണ്‍വീനറായി യുവജനോത്സവത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. മറിയാമ്മ പിള്ള, ജോസി കുരിശിങ്കല്‍, റോയി മുളകുന്നം, ഏബ്രഹാം ചാക്കോ, ജോയി പീറ്റര്‍ ഇണ്ടിക്കുഴി, പോള്‍ പറമ്പി എന്നിവര്‍ അംഗങ്ങളായും പ്രവര്‍ത്തിക്കുന്നു. 

വൈകുന്നേരം 5മുതല്‍ നടക്കുന്ന ഓണ പരിപാടികള്‍ക്ക് അനില്‍കുമാര്‍ പിള്ളയുടെ നേതൃത്വത്തില്‍ ജോര്‍ജ് മാത്യു, ഷാനി ഏബ്രഹാം, ഷിനോജ് ജോര്‍ജ്, സിറിയക് കൂവക്കാട്ടില്‍, ജെയ്ബു കുളങ്ങര, പ്രവീണ്‍ തോമസ്, സാം ജോര്‍ജ്, കുര്യന്‍ വിരുത്തിക്കുളങ്ങര, രാജു പാറയില്‍ എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com