ADVERTISEMENT
ന്യൂയോര്‍ക്ക്‌∙ ഭാരതീയര്‍ക്ക്  ഫൊക്കാന സ്വാതന്ത്ര്യ ദിനാശംസകള്‍ നേർന്നു. ഇന്ത്യ  സ്വാതന്ത്ര്യo  നേടിയിട്ട് ഏഴ് പതിറ്റാണ്ടുകൾ കഴിയുന്നു.  ഈ  എഴുപത്തിരണ്ട്  വർഷം കൊണ്ട് നമ്മുടെ രാജ്യം വളരെ അധികം പുരോഗതി പ്രാപിക്കാൻ കഴിഞ്ഞിട്ടുണ്ട്. നമ്മുടെ രാഷ്ട്രത്തിന്റെ പുനർനിർമ്മാണത്തിൽ പ്രവാസികളായ നമ്മളും നമ്മളിൽ കഴിയുന്ന കാര്യങ്ങൾ ചെയുന്നുണ്ട്. പക്ഷേ രാജ്യം നേരിടുന്ന തീവ്രവാദ ഭീഷണികളെയും, വിഘടനവാദങ്ങളെയും പ്രതിയോഗിക്കാന്‍ നമുക്ക് ഇന്നും കഴിയുന്നില്ല. ആയിരക്കണക്കിന് ദേശാഭിമാനികൾ ജീവനും രക്തവും ത്യജിച്ചാണ് നമുക്ക് സ്വാതന്ത്ര്യം നേടിത്തന്നത്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത്‌ ജീവന്‍ പൊലിഞ്ഞ  ധീരദേശാഭിമാനികള്‍ക്ക്‌ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുകയും, അവരുടെ ദീപ്‌തമായ ഓര്‍മ്മകള്‍ രാഷ്ട്ര പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമാക്കണമെന്നും ഫൊക്കാന   പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com