ADVERTISEMENT

ലൂസിയാന ∙ ദീർഘകാലമായി അമേരിക്കയിലെ വിവിധ കത്തോലിക്കാ ദേവാലയങ്ങളിൽ ശുശ്രൂഷ ചെയ്തു വന്നിരുന്ന ഫാ. ജോസഫ് പുതുപ്പള്ളി (81) ലൂസിയാനയിലെ മൻറോയിൽ നിര്യാതനായി.

പൊതുദർശനം : ഓഗസ്റ്റ് 16, വെള്ളിയാഴ്ച വൈകിട്ട് 4 മുതൽ 7 വരെ, മൻറോ സെന്റ് മാത്യൂസ് ദേവാലയത്തിൽ.

സംസ്കാര ശുശ്രൂഷകൾ : ശനിയാഴ്ച (ഓഗസ്റ്റ് 17) രാവിലെ 11 മണിക്ക് മൻറോ സെന്റ് മാത്യൂസ് ദേവാലയത്തിൽ നടത്തും.

കോട്ടയം– മാൻവെട്ടം പുതുപ്പള്ളി മാത്തൻ ജോസഫിന്റേയും ഏലിയുടേയും മകനായി 1938–ലാണ് ജനനം. 1966–ൽ വൈദികപട്ടം സ്വീകരിച്ചു. ഇന്ത്യയിൽ ബനാറസ് രൂപതയ്ക്കുവേണ്ടി വിവിധ ദേവാലയങ്ങളിൽ സേവനം ചെയ്തു.

1986–ൽ അമേരിക്കയിലെ ന്യൂജഴ്സിയിലെ ഹോളിഫാമിലി ദേവാലയത്തിൽ അസിസ്റ്റന്റ് വികാരിയായി ശുശ്രൂഷ ആരംഭിച്ചു. തുടർന്ന് 1997–ൽ ലൂസിയാനയിലെ മൻറോ സെന്റ് മാത്യൂസ് റോമൻ കാത്തലിക്ക് ദേവാലയത്തിൽ വികാരിയായി നിയമിച്ചു. 2016–ൽ റിട്ടയർ ആകുന്നതുവരെ മൻറോ ദേവാലയത്തിൽ തന്നെയാണ് സേവനം ചെയ്തിരുന്നത്. കഴിഞ്ഞ മൂന്നു വർഷമായി മൻറോയിൽ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.

സഹോദരങ്ങൾ : മാത്യു ജോസഫ് (NY), ത്രേസ്യാമ്മ ജോൺ (NY), റോസമ്മ കുര്യയംതടം (തലയോലപ്പറമ്പ്), ബ്രിജിറ്റ് പാളിയിൽ, മാഞ്ഞൂർ, സിസ്റ്റർ തെരേസാ മാർട്ടിൻ (ബാംഗ്ലൂർ).

Address: St. Mathew’s Catholic Church

121 Jackson St.

Monroe-LA.

കൂടുതൽ വിവരങ്ങൾക്ക് :

മാത്യു ജോസഫ് : 347 277 2185

‌വാർത്ത ∙ ഷോളി കുമ്പിളുവേലി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com