ADVERTISEMENT

ന്യൂയോർക്ക്∙ കഴിഞ്ഞ വർഷം നേരിയ ഭൂരിപക്ഷത്തിന് ജോർജിയ ഗവർണർ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഡെമോക്രാറ്റിക് പാർട്ടി നേതാവ് സ്റ്റേസി ഏബ്രാംസ് പ്രസിഡന്റ് സ്ഥാനാർഥിയാവാൻ പ്രൈമറികളിൽ മത്സര രംഗത്തുണ്ടാവുമെന്ന് നിരീക്ഷകർ. അടുത്ത വർഷം നടക്കുന്ന സെനറ്റ് മത്സരത്തിൽ സ്ഥാനാർഥിയായി ഏബ്രാംസ് വരുമെന്നും പ്രതീക്ഷിച്ചു. എന്നാൽ, രണ്ടും അസ്ഥാനത്തായിരുന്നു എന്നാണ് ഇവരുടെ പുതിയ പ്രസ്താവന വ്യക്തമാക്കുന്നത്. ഏത് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥിക്കുമൊപ്പം വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാവാൻ താൻ തയാറാണെന്ന് ഏബ്രാംസ് വ്യക്തമാക്കി. ഇതിനായി ഇവർ ചില ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥികളുമായി ചർച്ച നടത്തിക്കഴിഞ്ഞു.

ഈ ചിന്ത ഞാൻ പരസ്യമാക്കാൻ കാരണം ഈ സ്ഥാന (വൈസ് പ്രസിഡന്റ്)ത്തിനു വേണ്ടി സ്ഥാനാർഥിയാകാൻ കഴിയും എന്നുള്ളതുകൊണ്ട് മാത്രമല്ല, എനിക്ക് ഏറ്റെടുക്കുവാൻ കഴിയുന്ന ഏറ്റവും മെച്ചമായ റോൾ ഏതാണെന്ന് എനിക്കറിയണം. ഈ ദിശയിലേയ്ക്ക് എനിക്ക് ലഭിക്കുന്ന സൂചനകൾ ശുഭകരമാണ്. വോട്ടർമാരെ അടിച്ചമർത്തുന്ന ഇപ്പോഴത്തെ നയത്തെക്കുറിച്ച് ഞാൻ രണ്ടു പ്രസിഡന്റ് സ്ഥാനാർഥികളുമായി സംസാരിച്ചു. വോട്ടർ സപ്പറഷൻ അവരുടെ ഒന്നാമത്തെ പ്രശ്നമാക്കണമെന്ന് പറഞ്ഞു. രണ്ടാമതായി ജോർജിയ ഒരു പ്രധാന മത്സരഭൂമിയായി അംഗീകരിക്കണം എന്നതുമാണ്.

‘സെനറ്റ് മത്സരത്തിൽ നിന്ന് ഞാൻ മാറി നിൽക്കാൻ കാരണം എനിക്ക് സെനറ്റിൽ സേവനം നടത്തണം എന്നാഗ്രഹമില്ല. സെനറ്റ് മത്സരത്തിലുള്ള അനുയോജ്യരായവരെ സെനറ്റിൽ എത്തിക്കുവാൻ ഞാൻ പരിശ്രമിക്കും. ഇവർ വോട്ടർ സപ്രഷനെതിരെ പോരാടും. 2018 ലെ തിരഞ്ഞെടുപ്പ് പ്രചരണത്തിലെ പാഠങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കും. അടുത്ത പരിപാടി. പ്രൈമറികൾ പുരോഗമിക്കുവാൻ വേണ്ടി കാത്തിരിക്കുകയാണ്. ‍ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാവാൻ നോമിനേഷൻ ലഭിക്കുന്ന ഏതൊരു വ്യക്തിയ്ക്കുമൊപ്പം വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാവുക എന്നത് ഒരു ബഹുമതിയായി ഞാൻ കരുതുന്നു. പ്രൈമറികൾ വോട്ടർ സപ്രഷനെതിരെ പോരാടാനുള്ള അവസരമാക്കി മാറ്റാനുള്ള പുറപ്പാടിലാണ് ഞങ്ങൾ’– ഏബ്രാംസ് പറഞ്ഞു.

ഇപ്പോൾ ഇലക്ട്രബിലിറ്റി (തിരഞ്ഞെടുക്കപ്പെടാൻ സാധ്യത) പ്രായം ചെന്ന, വെളുത്ത വർഗക്കാരനായ പുരുഷനാണ് എന്നു തോന്നുമെങ്കിലും മത്സര രംഗം മാറുമെന്നാണ് ഞാൻ കരുതുന്നത്. ആരാണ് ഇലക്ടബിൾ എന്ന ചർച്ച തന്നെ നമുക്ക് വഴിമാറ്റേണ്ടതുണ്ട്. നാം നേരിടുന്ന വെല്ലുവിളികൾ– ഏക ജനയിതാവായ വെളുത്ത വർഗക്കാരിയായ അമ്മ പൊതു യാത്രാ സൗകര്യം ഇല്ലാതെ തന്റെ കുട്ടിയെ സ്കൂളിൽ കൊണ്ടു വിട്ടിട്ട് ജോലിക്ക് ഹാജരാവുന്നതിന്റെയും ഇന്റർനെറ്റ് സൗകര്യം ഇല്ലാത്ത കരുത്ത വർഗക്കാരനായ കർഷകൻ തന്റെ ഉൽപന്നം വിൽക്കാൻ ശ്രമിക്കുന്നതിന്റെയും പ്രശ്നങ്ങൾ മനസിലാക്കുവാൻ കഴിയണം. വിലങ്ങുതടികൾ ഒഴിവാക്കാൻ കഴിയുന്ന രാഷ്ട്രീയം ഉണ്ടാവണം. തന്റെ പരാജയത്തെക്കുറിച്ച് ഏബ്രാംസ് പറയുന്നത് ഓരോ ദിവസവും താൻ ദുഃഖിക്കുന്നത് (എതിരാളി) ബ്രയാൻ കെസിന് ഈ സംവിധാനത്തെ മുഴുവൻ ജാരജമാക്കാനും അർഹരായവർക്ക് സമ്മതിദാനാവകാശം നിഷേധിക്കുവാനും കഴിയുന്നതിനെക്കുറിച്ചാണ് എന്നാണ്.

കടുത്ത ഭാഷയിൽ പ്രതികരിക്കുക, പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ നിശിതമായി വിമർശിക്കുക ഇവ ഏബ്രാംസിന്റെ ദിനചര്യയായി മാറിയിരിക്കുകയാണെന്ന് പറയാം. അമേരിക്കൻ സംവിധാനത്തിൽ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുക അനായസം സംഭവിക്കാവുന്ന കാര്യമാണ്. വിജയ സാധ്യതയുള്ള പ്രസിഡന്റ് സ്ഥാനാർഥിയുടെ റണ്ണിംഗ് മേറ്റായാൽ മാത്രം മതി. പ്രസിഡന്റ് സ്ഥാനാർഥിക്കും വൈസ് പ്രസിഡന്റ് സ്ഥാനാർഥിക്കും ഒരേ കോളത്തിൽ ഒന്നിച്ചാണ് വോട്ടർ വോട്ട് രേഖപ്പെടുത്തുന്നത്. കറുത്ത വർഗക്കാരി എന്ന പരിഗണനയും ഏബ്രാംസിന് അനുകൂലമായ ഘടകമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com