ADVERTISEMENT

ഹൂസ്റ്റൺ∙ ഹൂസ്റ്റൺ സ്റ്റാഫോര്‍ഡിലുള്ള ദേശി റസ്റ്റോറന്‍റ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തില്‍ പ്രഫ. എം.എൻ. കാരശ്ശേരി പങ്കെടുത്തു. കേരള റൈറ്റേഴ്സ് ഫോറത്തിലെ ജോണ്‍ തൊമ്മന്‍ അവതരിപ്പിച്ച പ്രബന്ധത്തെ തുടര്‍ന്നുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടായിരുന്നു കാരശ്ശേരിയുടെ പ്രഭാഷണം. 

പരിപാടിയിൽ മാത്യു നെല്ലിക്കുന്ന്, മാത്യു മത്തായി, ഈശോ ജേക്കബ്, ടെക്സസ് സതേണ്‍ കലാശാലയിലെ പ്രഫസര്‍ മാരിയന്‍ ഹില്ലാര്‍, സലാസ് എബ്രഹാം, ഷാജി ജോണ്‍, സുനില്‍ എബ്രഹാം, ജോണ്‍ മാത്യു, മലയാളി അസ്സോസിയേഷന്‍ പ്രസിഡന്‍റ് മാര്‍ട്ടിന്‍ ജോണ്‍, നിര്‍വ്വാഹക സമിതിയംഗം മോന്‍സി തുടങ്ങിയവര്‍ പങ്കെടുത്തു. 

എം.എൻ. കാരശ്ശേരി മലയാളി അസോസിയേഷന്‍റെ ഓഫിസിലും കേരള ഹൗസിലും സന്ദര്‍ശനം നടത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com