ADVERTISEMENT

കലിഫോർണിയ∙ സാൻഫ്രാൻസിസ്കോ അക്ഷര സ്നേഹികളുടെ കൂട്ടായ്മയായ സർഗ്ഗവേദിയുടെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ  25–ാം ചരമവാർഷികം ആചരിച്ചു. എം. എൻ. കാരശ്ശേരി  മുഖ്യാതിഥിയായി പങ്കെടുത്തു.

ജനാധിപത്യത്തിനും മതേതരത്വത്തിനും ബഷീർ നൽകിയ സംഭാവനകളെക്കുറിച്ച് അദ്ദേഹത്തിന്റെ കൃതികളെയും ജീവിതത്തെയും മുൻനിർത്തി കാരശ്ശേരി നടത്തിയ പ്രഭാഷണത്തിൽ സദസും സജീവമായി പങ്കെടുത്തു.

sargavedi-2

സാഹിത്യ പ്രവർത്തകരായ തമ്പി ആന്റണി, വിനോദ് നാരായണൻ, മാടശ്ശേരിൽ നീലകണ്ഠൻ, ഉമേഷ് നരേന്ദ്രൻ തുടങ്ങിയവരുടെ സജീവ സാന്നിധ്യം ചടങ്ങിന് മിഴിവേകി.

സർഗ്ഗവേദിയുടെ പ്രത്യേകക്ഷണം സ്വീകരിച്ച് കലിഫോർണിയായിൽ എത്തിയ കാരശ്ശേരി ബേ ഏരിയായിലെ പല പ്രധാന സ്ഥലങ്ങളും സന്ദർശിച്ചു. തന്റെ സാഹിത്യ സാംസ്കാരിക ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കാനും സർഗ്ഗവേദി അംഗങ്ങളുമായി സംവാദത്തിൽ ഏർപ്പെടാനും അദ്ദേഹം സമയം കണ്ടെത്തി.

കാരശ്ശേരിയുമായി വിനോദ് നാരായണൻ (ബല്ലാത്ത പഹയൻ) നടത്തിയ ഇന്റർവ്യൂ യൂടൂബിൽ വൈറലായി. സർഗ്ഗവേദി ഭാരവാഹികളായ ജോൺ കൊടിയൻ, വിനോദ് മേനോൻ, ടോം ആന്റണി, രാജി മേനോൻ എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്.

സാഹിത്യകാരന്മാരെയും സാംസ്കാരിക പ്രവർത്തകരെയും ആദരിക്കുവാനും ബേ ഏരിയ മലയാളികൾക്ക് പരിചയപ്പെടുത്തുവാനും സർഗ്ഗവേദിക്ക് കഴിഞ്ഞിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com