ADVERTISEMENT

ഡാലസ്∙ സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രസംഗകനും പ്രമുഖ വേദപണ്ഡിതനും  ചിന്തകനുമായ വെരി. റവ. ഫാ. പൗലോസ് പാറേക്കര കോറെപ്പിസ്‌കോപ്പായുടെ ദൈവവചനപ്രഘോഷണം ശ്രവിക്കുവാന്‍ ഡാലസ്  നിവാസികള്‍ക്ക് അവസരം ഒരുങ്ങുന്നു.

ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമാ യുവജന സഖ്യത്തിന്റെ  ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 23, 24 , 25t (വെള്ളി ശനി ഞായർ )   തീയതികളില്‍ ഫാർമേഴ്‌സ് ബ്രാഞ്ച്  മാര്‍ത്തോമ്മാ ദേവാലയത്തില്‍  (11550 Luna Rd, Dallas, TX 75234) നടത്തപ്പെടുന്ന ബൈബിള്‍ കണ്‍വന്‍ഷണില്‍ വെരി.റവ.ഫാ. പൗലോസ് പാറേക്കര കോറെപ്പിസ്‌കോപ്പാ തിരുവചനപ്രഘോഷണം നടത്തും.  വൈകിട്ട് 6:30 മുതല്‍ 9 വരെ നടത്തപ്പെടുന്ന കണ്‍വന്‍ഷന്‍ യോഗങ്ങള്‍ ഗാനശുശ്രൂഷയോടു കൂടി ആരംഭിക്കും.  

വചനപ്രഘോഷണങ്ങളിലൂടെ അനേകായിരങ്ങളിലേയ്ക്ക് ദൈവവചനത്തിന്റെ ശക്തി പകര്‍ന്നു കൊടുത്തുകൊണ്ടിരിക്കുകയും. ദൈവിക സ്‌നേഹത്തിന്റെ വിവിധതലങ്ങളെ മാനുഷിക ജീവിതത്തിന്റെ പ്രായോഗികവശങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ട് , വചന പ്രഘോഷണരംഗത്തെ നൂതനാവിഷ്‌ക്കരണത്തിലൂടെ അനേകരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് നയിക്കാന്‍ ദൈവം ഉപകരണമാക്കിക്കൊണ്ടിരിക്കുന്ന സുവിശേഷ പ്രവര്‍ത്തകനാണ് പൗലോസ് പാറേക്കര അച്ചന്‍. ഈ വൈദികശ്രേഷ്ഠന്റെ പ്രഭാഷണങ്ങള്‍ ശ്രവിക്കുന്നതിനും കണ്‍വന്‍ഷന്‍ യോഗങ്ങള്‍ അനുഗ്രഹകരമാക്കി തീര്‍ക്കുന്നതിനും ജാതിമത ഭേദമെന്യേ ഏവരെയും യോഗങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു. 

കണ്‍വന്‍ഷന്‍ യോഗങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. 

റവ.ഡോ. എബ്രഹാം മാത്യു  -214-886-4532

റവ ബ്ലെസിൻ കെ. മോൻ -972-951-0320

ജോബി. ജോൺ - 214-235-3888 (കൺവീനർ )

ജോ ഇട്ടി - 214-604-1058 (സെക്രട്ടറി )

ഫെബിൻ ജോജി (ട്രഷറർ ) - 469 356 3621 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com