ADVERTISEMENT

ഡെൻവർ∙ കേരള അസോസിയേഷൻ ഓഫ് കൊളറാഡോയുടെ  നേതൃത്വത്തിൽ പിക്ക്നിക് 2019 നടത്തി. ഹൈലാന്റ്സ് റാഞ്ച്, റെഡ് സ്റ്റോൺ പാർക്കിൽ വച്ചു നടന്ന കൂട്ടായ്മയിൽ  പ്രഫ എം. എൻ. കാരശ്ശേരി മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് കായിക മത്സരങ്ങൾ നടത്തി. 

കേരള അസോസിയേഷൻ ഓഫ് കൊളറാഡോയുടെ നേതൃത്വത്തിൽ ഓണാഘോഷം 2019, സെപ്റ്റംബർ 21ന് അറോറ സെൻട്രൽ സ്കൂളിൽ  നടത്തും.

കേരളത്തിൽ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയാണ് കേരള അസോസിയേഷൻ ഓഫ് കൊളറാഡോ. ഭാരവാഹികളായ വേണു കൊഴുമ്മൽ (പ്രസിഡന്റ്), വേണു പ്രസാദ് തോട്ടത്തിൽ (സെക്രട്ടറി), നിശാന്ത് വെള്ളുവ (വൈസ് പ്രസിഡന്റ്), വിനോദ് (ജോയിന്റ് സെക്രട്ടറി), ബിപിൻ ഭാസ്ക്കരൻ (ട്രഷറർ) എക്സ്ക്യൂട്ടീവ് അംഗങ്ങളായ ലക്ഷ്മി ഗോപിനാഥൻ, രേഷ്മ പ്രതാപ്, രേഷ്മ രഞ്ചൻ, അജൻ നായർ, മെർവിൻ തോമസ്, ഫാബിൻ സ്കേവിയർ, ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com