ADVERTISEMENT

ലൊസാഞ്ചൽസ്∙ മിസോറം മുൻ ഗവർണറും ബിജെപി മുൻ സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരൻ ഹൃസ്വ സന്ദർശനത്തിനായി അമേരിക്കയിലെത്തുന്നു. ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ രണ്ടുവരെ ന്യൂജഴ്‌സിയിൽ നടക്കുന്ന കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ പത്താം ദ്വൈവാർഷിക ഗ്ലോബൽ കൺവൻഷനിൽ പങ്കെടുക്കാനെത്തുന്ന അദ്ദേഹം ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ ഒൻപതു വരെ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തും.

22നു വാഷിങ്ടൺ ഡിസിയിലെത്തുന്ന അദ്ദേഹം ഹൂസ്റ്റൺ, ഡാലസ്,ഫ്ലോറിഡ, ന്യൂജഴ്സി, ന്യൂയോർക്ക്, ഫിലഡൽഫിയാ, ലൊസാഞ്ചൽസ്, സാൻ ഡിയാഗോ, സാൻ ഫ്രാൻസിസ്കോ എന്നിവിടങ്ങളിൽ സന്ദർശനം നടത്തും. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന സന്ദർശനത്തിൽ അദ്ദേഹം അമേരിക്കയിലെ വിവിധ വിദ്യാഭ്യാസ - ഗവേഷണ കേന്ദ്രങ്ങളും പരിസ്ഥിതി സംരക്ഷണ കേന്ദ്രങ്ങളും സന്ദർശിക്കും.

സെപ്റ്റംബർ അഞ്ചിന് ലൊസാഞ്ചൽസിലെത്തുന്ന അദ്ദേഹം ആറിന്    സാൻ ഡിയാഗോയിലെത്തും.  അവിടെ ജനിതക രോഗ ഗവേഷണ കേന്ദ്രത്തിലെ  അർബുദ വിഭാഗം സന്ദർശിച്ചു ഈ രംഗത്തെ ആധുനിക സാങ്കേതിക വിദ്യകളെക്കുറിച്ചു മനസിലാക്കും. അവിടത്തെ കേരള കൾച്ചറൽ ആൻഡ് ലിറ്റററി ക്ലബ്ബിന്റെ ലോഗോ പ്രകാശനത്തിനുശേഷം  അവരുടെ ആഭിമുഖ്യത്തിൽ നടത്തുന്ന മലയാളം ക്‌ളാസിലെ പഠിതാക്കകൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. 

പിന്നീടദ്ദേഹം സാന്റിയാഗോയിലുള്ള മലയാളി സമൂഹവുമായി സംവേദിക്കും.  സെപ്റ്റംബർഎഴിന് കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ ട്രാഫിക് ആൻഡ് ട്രാൻസ്‌പോർട്ടേഷൻ വിഭാഗം സന്ദർശിച്ച  ശേഷം ലോസ് ആഞ്ചലസിലെ മലയാളി അസോസിയയേഷനായ 'കല' യുടെ ഓണാഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കും. വൈകിട്ട്  ഇർവയിനിൽ വെച്ചു പ്രവാസി ഭാരതീയരുടെ കുടുംബസംഗമത്തിലും അദ്ദേഹം പങ്കെടുക്കും.  ബിജെപി  എൻ.ആർ.ഐ സെൽ  സംസ്ഥാനസമിതി അംഗം  രാജേഷ്‌ നായരാണ് അമേരിക്കയിലെ പരിപാടികൾ ആസൂത്രണം ചെയ്യുന്നത്. രവി വെള്ളത്തേരിയാണ് ലോസ് ആഞ്ചലസിലെ പരിപാടികൾക്ക് മേൽനോട്ടം   വഹിക്കുന്നത്.  കൂടുതൽ വിവരങ്ങൾക്ക്  രാജേഷ് നായർ  ( 408 203 1087), രവി വെള്ളത്തേരി  (949 419 7115 ), പ്രസാദ് ( 310-897-9182),  ശ്യാം  (716 986 3003  )

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com