ADVERTISEMENT

ടെക്സസ്∙ ‘ഞാൻ ആരേയും കൊന്നിട്ടില്ല, നിരപരാധിയാണ് ഇവർ ചെയ്യുന്നത് എന്താണെന്ന് ഇവർ അറിയുന്നില്ല’ എന്നു പറഞ്ഞാണ് ലാറി റെ സ്വയറിംഗൻ (48) മരണത്തിന് കീഴടങ്ങിയത്. ഓഗസ്റ്റ് 21 ബുധനാഴ്ച വൈകിട്ടാണ് ഇയാളുടെ വധശിക്ഷ നടപ്പാക്കിയത്. 

മോണ്ട്ഗോമറി കോളജ് വിദ്യാർഥിനി മെലിസ ട്രോട്ടറെ (19) തട്ടികൊണ്ടു പോയി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയ കേസിലാണ് ലാറിക്ക് വധശിക്ഷ വിധിച്ചത്. 1998 ഡിസംബർ 8 നാണ് മെലിസ്സാ ട്രോട്ടറെ അവസാനമായി കണ്ടത്. 1999 ജനുവരി 2ന് ഹൂസ്റ്റൺ ദേശീയ വനത്തില്‍ നിന്നും ഇവരുടെ മൃതദേഹം കണ്ടെടുത്തു.

melissa-trotter

വധശിക്ഷയ്ക്കു വിധിച്ചശേഷം താൻ നിരപരാധിയാണെന്ന് ചൂണ്ടിക്കാട്ടി ആവർത്തിച്ച് അപ്പീൽ നൽകിയതിനെ തുടർന്ന് അഞ്ചു തവണ ലാറിയുടെ വധശിക്ഷ നടപ്പാക്കൽ നിർത്തിവച്ചിരുന്നു.

ടെക്സസ് ഇന്ന് ഒരു നിരപരാധിയെയാണ് വധിച്ചത്. ഇതു വളരെ ദയനീയമാണ്. മരണശേഷം ലാറിയുടെ വക്കീൽ പ്രസ്താവനയിൽ പറഞ്ഞു. വൈകിട്ട് 6.33ന് മാരകമായ വിഷമിശ്രിതം സിരകളിലേക്ക് കുത്തിവച്ചു പത്തു മിനിട്ടിനുള്ളിൽ മരണം സ്ഥിരീകരിച്ചു.

അമേരിക്കയിലെ ഈ വർഷത്തെ പന്ത്രണ്ടാമത്തെയും ടെക്സസിലെ നാലാമത്തെയും വധശിക്ഷയാണ് ഹണ്ട്സ് വില്ലയിൽ നടപ്പാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com