ADVERTISEMENT

കലിഫോര്‍ണിയ∙ ക്യാന്‍സര്‍ രോഗത്തെ സംബന്ധിച്ചും മറ്റു ജനിതകപരമായ രോഗങ്ങളെ കുറിച്ചും കൂടുതല്‍ ഗവേഷണങ്ങള്‍ നടത്താന്‍ കേരളത്തെ സഹായിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച അമേരിക്കന്‍ ജനിതക ഗവേഷണ കേന്ദ്രത്തിലെ ഉന്നതതല സംഘം കേരളത്തിലെത്തും.  തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്‌നോളജി ഗവേഷണ കേന്ദ്രവുമായി  സഹകരിച്ചു ഗവേഷണം നടത്താനും ആധുനിക രോഗനിര്‍ണ്ണയ സംവിധാനങ്ങള്‍ നല്‍കാനും കലിഫോര്‍ണിയയിലെ സാന്‍ ഡിയാഗോയിലെ 'ഇല്യൂമിന' എന്ന ഗവേഷണ സ്ഥാപനമാണ് മുന്നോട്ട് വന്നിരിക്കുന്നത്. 

ജനിതക പരിശോധനയിലൂടെ ക്യാന്‍സറും, ഓട്ടിസം ഉള്‍പ്പെടെയുള്ള മറ്റു ജനിതക രോഗങ്ങളും മുന്‍കൂട്ടി നിര്‍ണ്ണയിക്കുന്ന ലോകത്തിലെ മുന്‍നിര സ്ഥാപനമാണ് 'ഇല്യൂമിന'. സ്ഥാപനത്തിന്റെ ഡയറക്ടര്‍ ലിബി ഡേയുമായി മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ നടത്തിയ ചര്‍ച്ചയിലാണ് കേരളത്തിലെത്താമെന്ന് ഉറപ്പു നല്‍കിയത്.

മനുഷ്യ ശരീരത്തിലെ ഡി എന്‍ എ പരിശോധിച്ചു രോഗ വിവരം മുന്‍കൂട്ടി അറിയുവാനുള്ള  പ്രീസിഷന്‍ മെഡിസിന്‍ സാങ്കേതിക വിദ്യയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഗവേഷണ കേന്ദ്രമാണ് 'ഇല്യൂമിന.

ചൈനയും മറ്റു യൂറോപ്യന്‍ ഇവരുടെ സേവനം ഉപയോഗിച്ചുവരുന്നു. കലിഫോര്‍ണിയയിലെ 'ഇല്യൂമിന'  ആസ്ഥാനത്തെത്തി കുമ്മനം രാജശേഖരന്‍ 'ഇല്യൂമിന'  വൈസ് പ്രസിഡന്റ് റയാന്‍ ടാഫ്റ്റു മായി നടത്തിയകൂടിക്കാഴ്ചയിലാണ് ക്യാന്‍സര്‍ ഗവേഷണത്തിന് രാജീവ് ഗാന്ധി ബയോ ടെക്‌നോളജി ഇന്‍സ്റ്റിറ്റിയുട്ടുമായി സഹായിക്കുവാനുള്ള സന്നദ്ധത അറിയിച്ചത്. ഇതിന്റെ തുടര്‍ ചര്‍ച്ച മെല്‍ബണില്‍ നടന്നു. കാന്‍സറിനു പുറമെ കൃഷി ഉള്‍പ്പെടെയുള്ള മേഖലകളിലെ അധൂനിക ഗവേഷണ ഫലങ്ങളുടെ ഗുണം കേരളത്തിന് ലഭ്യമാക്കാന്‍ തയാറാകണമെന്നും കുമ്മനം ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.

ഇന്ത്യയുമായി സഹകരിക്കുന്നതില്‍ സന്തോഷമാണെന്നും രാജീവ് ഗാന്ധി ബയോ ടെക്‌നോളജി അധികൃതരുമായി സംസാരിച്ച് സന്ദര്‍ശന തീയതി നിശ്ചയിക്കുമെന്നും ലിബി ഡേ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com