ADVERTISEMENT

ന്യൂയോര്‍ക്ക്∙ ഹ്യൂലെറ്റില്‍ ഡോക്ടർ ദമ്പതികളായ ഡോ.സാബുവിന്റെയും ഡോ. മേരി ജോണിന്റെയും മകൻ ജോണ്‍ സാബു (15) ട്രെയിന്‍ തട്ടി മരിച്ചു. ഹ്യൂലറ്റ് ഹൈസ്കൂളില്‍ 10–ാം ഗ്രേഡ് വിദ്യാര്‍ഥിയായിരുന്നു.

വെളളിയാഴ്ചയും സ്കൂളില്‍ പോയ ജോണ്‍ റെയില്‍ റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കവെയാണ് എതിരെ വന്ന ട്രെയിന്‍ തട്ടിയത്. റെയില്‍റോഡ് ബാരിയര്‍ കാണാതെ പോയതാണോ അവഗണിച്ചതാണോ എന്ന് തിട്ടപ്പെടുത്താനായിട്ടില്ല.

സഹോദരൻ ജേക്കബ്. ഡോ. സാബു ജോണ്‍ ആര്യപ്പള്ളില്‍ കുറവിലങ്ങാട് സ്വദേശിയാണ്. തിരുവല്ല സ്വദേശിയാണ് ഡോ. മേരി ജോണ്‍ മല്ലപ്പള്ളില്‍. 

ഇടവക വികാരി ഫാ. ജോണ്‍ മേലേപ്പുറത്തിന്റെ കാര്‍മികത്വത്തില്‍ വസതിയില്‍ നടന്ന പ്രാര്‍ഥനാ ശുശ്രൂഷയില്‍ ഇടവക സമൂഹം പങ്കെടുത്തു. ഇടവകയിലെ സണ്‍ഡേ സ്കൂള്‍ അധ്യാപികയാണ് മാതാവ് ഡോ. മേരി ജോണ്‍. ഏറെ തിരക്കുളള നെഫ്്‌റോളജിസ്റ്റാണെങ്കിലും ആധ്യാത്മിക കാര്യങ്ങള്‍ക്ക് നമ്മള്‍ ശ്രമിച്ചാല്‍ സമയം കണ്ടെത്താനാകും എന്ന് വിദ്യാര്‍ത്ഥികളെ ഉപദേശിച്ചിരുന്ന പ്രിയപ്പെട്ട ടീച്ചര്‍ക്ക് നേരിട്ട ദുഖം യുവജനങ്ങളിലും മുറിവായി. 

ഇന്നു വൈകുന്നേരം 5.30 മുതല്‍ 9 വരെ പാര്‍ക് ഫ്യൂണറല്‍ ഹോമില്‍ വേക് സര്‍വീസ് (2175 ജെറീക്കോ ടേണ്‍പൈക്, ന്യൂഹൈഡ് പാര്‍ക്, ന്യൂയോര്‍ക്ക് 11040).

സംസ്കാര ശുശ്രൂഷകള്‍  10 ന് ഓള്‍ഡ് ബെത്ത്‌പേജിലുളള സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍. തുടര്‍ന്ന് സെന്റ് ചാള്‍സ് സെമിത്തേരിയില്‍ സംസ്കാരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com