sections
MORE

ന്യൂജേഴ്സിയിലെ മലയാളി അസോസിയേഷനുകളുടെ സംയുക്ത ഓണഘോഷം 15ന്

poomaram-us
SHARE

ന്യൂജേഴ്സി ∙ ന്യൂജേഴ്സിയിലുള്ള മലയാളി അസോസിയേഷനുകളായ കേരള കൾച്ചറൽ അസോസിയേഷൻ, മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്സി, നാമം എന്നി സംഘടനകളുടെ സംയുക്ത ഓണഘോഷം സെപ്റ്റംബർ 15ന് നാലു മുതൽ കോൺലോൺ ഹാളിൽ വെച്ച് (19 N. William Street, Bergenfield ,NJ 07621) വിപുലമായി ആഘോഷിക്കുന്നു. 

അമേരിക്കയിൽ അത്ഭുതം സൃഷ്ടിക്കാൻ സംഗീതപ്രതിഭകളുടെ സംഗമവേദിയാകാൻ ഫൊക്കാന പൂമരം 2019  ഈ ഓണാഘോഷത്തോടെ അനുബന്ധിച്ചു നിങ്ങളുടെ മുന്നിലേക്ക് എത്തുന്നു. വിജയലക്ഷ്മിക്കും കല്ലറഗോപനും ഒപ്പം വയലിൻ മാന്ത്രികൻ ബിജു മല്ലാരി, സാക്സഫോണിൽ അത്ഭുതം സൃഷ്ഠിക്കാൻ കലാഭവൻ ചാക്കോച്ചൻ, മിമിക്രിയിലെ നവര്തനം രാഗേഷ് അടിമാലി കൂടാതെ നൃത്ത വിസ്മയം തീർക്കാൻ താരസുന്ദരിമാരായ നേഹ സക്സേന, നീന കുറുപ് ദിവ്യ, അനാമിക തുടങ്ങി മലയാള സിനിമയിലെ ഒരു കൂട്ടം കലാകാരൻമാർ  നിങ്ങളുടെ മുന്നിലേക്ക് എത്തുന്നു. പ്രസിദ്ധ സിനിമ നിർമാതാവ്  രഞ്ജിത് നായർ ആണ് ഈ ഷോ അമേരിക്കയിൽ എത്തിക്കുന്നത്.

ഓണക്കാലത്തിന്റെ എല്ലാ അനുഭൂതിയും ഉണര്‍ത്തുന്ന പരിപാടികളാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌. ചെണ്ടമേളവും,ശിങ്കാരി മേളത്തോടും കുടി താലപ്പൊലിയുമായി മാവേലി തമ്പുരാനെ വരവേല്‍ക്കുന്നതോടെ തുടങ്ങുന്ന പരിപാടികളില്‍ അത്തപ്പൂക്കളവും തിരുവാതിരകളിയും പുലിക്കളിയും അങ്ങനെ കേരളത്തിലെ ഓണത്തിന്റെ എല്ലാ ആഘോഷങ്ങളോടും  കേരള തനിമയോട് കുടിആണ് ന്യൂജേഴ്സിയിലുള്ള മലയാളി അസോസിയേഷനുകളുടെ സംയുക്ത ഓണഘോഷം കൊണ്ടാടുന്നതെന്ന് ഫൊക്കാന പ്രസിഡന്റ് മാധവൻ ബി നായർ അറിയിച്ചു.

ഈ ഓണാഘോഷം ഫൊക്കാനയുടേ ചാരിറ്റി ഇവന്റ് ആണ്. ടിക്കറ്റുകൾ സ്‌പോൺസേർഡ് ചെയ്യുന്നത് എൻബിഎൻ  ഫൗണ്ടേഷൻ ആണ്. $50 ടിക്കറ്റ് മണി അതെ തുകയുടെ ഡിഫെൻസിവ് ഡ്രൈവിങ്ങ് പ്രോഗ്രമിൽ റിഡക്ഷൻ കിട്ടുന്നതാണ്. ആ  തുക ഫൊക്കനയുടെ ചാരിറ്റി ഇവന്റസിനു ഉപയോഗിക്കുന്നതാണ്. ഈ പരിപാടി നേരിട്ടോ അല്ലാതെയോയുള്ള എൻബിഎൻ ഫൗണ്ടേഷന്റെ ചാരിറ്റി ഇവന്റ് കൂടിയാണ്.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ആസ്വദിക്കാൻ പറ്റുന്ന ഫ്യൂഷൻ, മിമിക്രി, സ്ക്രിപ്റ്റ്, പാട്ടുകൾ തുടങ്ങി നിരവധി കലാപരിപാടികൾ ഉൾപ്പെടുത്തിയാണ് പൂമരം ഷോ ചിട്ടപ്പെടുത്തിയിട്ടുള്ളത്. അവരോടൊപ്പം ആടിയിയും പാടിയും ഈ വർഷത്തെ ഓണം ഒരുമിച്ചാഘോഷിക്കാൻ എല്ലാവരെയും സംയുക്ത ഓണഘോഷത്തിലേക്ക് ക്ഷണിക്കുന്നതായി കേരള കൾച്ചറൽ അസോസിയേഷന് വേണ്ടി പ്രസിഡന്റ് കോശി കുരുവിള, മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്സിക്ക് വേണ്ടി പ്രസിഡന്റ് സുജ ജോസ്, നാമം  പ്രസിഡന്റ്  മാലിനി നായർ എന്നിവർ അറിയിച്ചു. 

ഓണഘോഷം വിജയപ്രദമാക്കുവാന്‍ ന്യൂജേഴ്സി നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായ സഹകരണങ്ങള്‍ അഭ്യർഥിക്കുന്നതായി മാധവൻ ബി നായർ, ടോമി കോക്കാട്, സജിമോൻ ആന്റണി, സുജ ജോസ്, ടി.എസ്. ചാക്കോ, കോശി കുരുവിള, ജോയി ചാക്കപ്പൻ, ദേവസി പാലാട്ടി, എൽദോ പോൾ, മാലിനി നായർ, സജിത്ത് ഗോപിനാഥ്, ഫ്രാൻസിസ് കാരക്കാട്, വിജയ കുമാർ, പ്രിയ സുബ്രമണ്യം എന്നിവർ അഭ്യർഥിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN US
SHOW MORE
FROM ONMANORAMA