ADVERTISEMENT

ഡാലസ്∙ ഡാലസ്  കേരള അസോസിയേഷൻ സെപ്റ്റംബര്‍ 14 ശനിയാഴ്ച വിപുലമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിക്കുന്നു. കോപ്പല്‍ സെന്റ് അല്‍ഫോണ്‍സാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ രാവിലെ 11ന് ആരംഭിക്കുന്ന ഓണാഘോഷ ചടങ്ങില്‍  പ്രമുഖ സാമൂഹ്യസാംസ്ക്കാരിക പ്രവര്‍ത്തകനും, അസ്സോസിയേഷന്‍ മുന്‍ പ്രസിഡന്റും, ഇന്റര്‍നാഷ്ണല്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിന്‍ സ്ഥാപകനും സിഇഒയുമായ കെ.ജി. മന്മഥന്‍ നായര്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

edu-achievement-awrd

പൂക്കളം, വാദ്യമേളം, കലാപരിപാടികള്‍, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ ഓണാഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടും. കേരള അസ്സോസിയേഷനും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എജ്യുക്കേഷനും സംയുക്തമായി പ്രഖ്യാപിച്ച എജ്യുക്കേഷന്‍ അവാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്യും. ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ എല്ലാ മലയാളികളെയും ഓണാഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ ക്ഷണിക്കുന്നതായി പ്രസിഡന്റ് റോയ് കൊടുവത്ത്, സെക്രട്ടറി ഡാനിയേല്‍ കുന്നേല്‍, എന്നിവര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് അനശ്വര്‍ മാമ്പിള്ളി 214 997 1385.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com