ADVERTISEMENT

സാൻഡിയാഗോ∙ കേരള കൾച്ചറൽ ആൻഡ് ലിറ്റററി ക്ലബിന്റെ (കേരള ക്ലബ് ഓഫ് സാൻഡിയാഗോ) ഔപചാരിക ഉദ്ഘാടനം കുമ്മനം രാജശേഖരൻ നിർവഹിച്ചു. മാധ്യമപ്രവർത്തകൻ പി. ശ്രീകുമാർ ക്ലബിന്റെ ആദ്യത്തെ ബുക്ക് ഭാരവാഹികൾക്ക് കൈമാറി.

santiago-kerala-club-2

കുമ്മനം രാജശേഖരൻ മലയാളം ഭാഷ പഠനത്തിന്റെ ആവശ്യകതയെ കുറിച്ചും, പാരമ്പര്യവും, മലയാള സംസ്കാരവും അടുത്ത തലമുറകളിലേക്ക് പകർന്നു കൊടുക്കേണ്ടതിനെ കുറിച്ചും, കെട്ടുറപ്പുള്ള ഒരു സമൂഹത്തെ വളർത്തിയെടുക്കുന്നതിൽ വായനശാലകളുടെ പ്രാധാന്യത്തെ കുറിച്ചും വിശദീകരിച്ചു. തുടർന്ന് മലയാളം ക്ലാസ്സിലെ കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.  കേരളത്തിന്റെ  വിവിധഭാഗങ്ങളിൽ നിന്നുള്ള  നൂറോളം കുടുംബങ്ങൾ പങ്കെടുത്ത ചടങ്ങിൽ കുമ്മനം രാജശേഖരൻ എല്ലാവരുമായും  നേരിട്ട് സംവദിച്ചത് പ്രവാസി മലയാളികളായ അമേരിക്കക്കാർക്ക് ഒരു വേറിട്ട അനുഭവമായി.  

ശ്യാം ശങ്കർ സ്വാഗത പ്രസംഗം നടത്തുകയും, ക്ലബ്ബിന്റെ പ്രവർത്തനരീതികളെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു. തുടർന്ന് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.  ഹരികൃഷ്ണൻ, രഞ്ജിത് നായർ, മനീഷ് കെ എം, സുരേഷ് നെല്ലിക്കാട് തുടങ്ങിയവർ പരിപാടികൾ ഏകോപിപ്പിക്കുകയും, ഹരീഷ് പിള്ള നന്ദി പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com