ADVERTISEMENT

ഷിക്കാഗോ∙ ഷിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ഷിക്കാഗോ ചാപ്റ്റര്‍ റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പിലുമായി സൗഹൃദസംഗമം നടത്തും. 

സൗഹൃദസമ്മേളനം സെപ്റ്റംബര്‍ 15 ഞായറാഴ്ച വൈകുന്നേരം 6 മണിക്കായിരിക്കും നടക്കുക. സമ്മേളനവേദി ബിജി ആന്‍ഡ് റെറ്റി കൊല്ലാപുരത്തിന്റെ വസതിയാണ് (8436 മോര്‍ട്ടന്‍, മോര്‍ട്ടന്‍ഗ്രോവ്, ഐ.എല്‍ 60053).

സംഘടനയുടെ രക്ഷാധികാരിയും, സീറോ മലബാര്‍ സഭയുടെ ഉന്നത വിദ്യാഭ്യാസ കമ്മീഷന്റെ സെക്രട്ടറിയും, ചങ്ങനാശേരി എസ്.ബി കോളജ് മുന്‍ പ്രിന്‍സിപ്പലും, ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ പ്രഥമ വികാരി ജനറാളുമായിരുന്ന റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍ ഇപ്പോള്‍ അമേരിക്കയില്‍ ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം എത്തിയിട്ടുള്ളതാണ്. 

പ്രസ്തുത സമ്മേളനത്തിലേക്ക് ഏവരെയും കുടുംബസമേതം ഭാരവാഹികള്‍ ക്ഷണിക്കുന്നു. ഓണസദ്യയും കേരളത്തനിമയിലുള്ള വേഷവിധാനങ്ങളും സമ്മേളനത്തിന് ആകര്‍ഷണമായിരിക്കും. 

വിവരങ്ങള്‍ക്ക്: ഷാജി കൈലാത്ത് (224 715 6736), ഷീബാ ഫ്രാന്‍സീസ് (847 924 1632), മോനിച്ചന്‍ നടയ്ക്കപ്പാടം (847 347 6447), ബിജി കൊല്ലാപുരം (847 691 2560). 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com