sections
MORE

വൈദ്യശാസ്ത്രരംഗത്ത്‌ മികവ്‌ തെളിയിച്ച വ്യക്തിയെ  ഇന്ത്യ പ്രസ് ക്ലബ് അദരിക്കും

medical-jury11
SHARE

ന്യൂജഴ്‌സി∙ അമേരിക്കയിൽ വൈദ്യശാസ്ത്രരംഗത്ത്‌ പ്രാവീണ്യം  തെളിയിച്ച വ്യക്തിയെ ഇന്ത്യ പ്രസ് ക്ലബ് ആദരിക്കും. ഇന്ത്യ പ്രസ് ക്ലബിന്റെ എട്ടാമത് കോണ്‍ഫറന്‍സില്‍ നടക്കുന്ന അവാര്‍ഡ് നിശയിലായിരിക്കും പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്യുന്നത്. കേരളത്തില്‍ നിന്നും അമേരിക്കയില്‍ എത്തിയും അതു പോലെ അമേരിക്കയില്‍ ജനിച്ച് വളര്‍ന്നതുമായ നിരവധി മലയാളികൾ വൈദ്യശാസ്ത്രരംഗത്ത്‌ പ്രാവീണ്യം തെളിയിച്ചവരായിട്ടുണ്ട്‌.

വൈദ്യശാസ്ത്ര രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെ നിങ്ങള്‍ക്ക് നിര്‍ദ്ദേശിക്കാം . നോമിനേറ്റ് ചെയ്യുന്ന വ്യക്തിയുടെ വിശദാംശങ്ങള്‍  mail@indiapressclub.us എന്ന ഈ മെയിലില്‍ സെപ്റ്റംബര്‍ 30ന്  മുൻപ് അയക്കുക. ഡോ. എം. വി പിള്ള, ഡോ. റോയ്‌ തോമസ്‌, ഡോ. ലീന ജോൺസ് എന്നിവരാണു ജൂറി അംഗങ്ങള്‍. 

ഒക്ടോബര്‍ 10, 11, 12 തീയതികളില്‍ ന്യൂജഴ്‌സിയിലെ എഡിസനിലുള്ള ഇ ഹോട്ടലില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ കേരളത്തില്‍ നിന്ന് മന്ത്രി കെ ടി ജലീല്‍, രമ്യ ഹരിദാസ് എം പി മാധ്യമപ്രവര്‍ത്തകരായ  ഏഷ്യാനെറ്റിലെ എം ജി രാധാകൃഷ്ണന്‍, ജോണി ലൂക്കോസ്, വേണു ബാലകൃഷ്ണന്‍,   വിനോദ് നാരായണന്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പങ്കെടുക്കും.

കോണ്‍ഫറന്‍സില്‍ പൊതു ജനങ്ങള്‍ ക്കും പങ്കെടുക്കാം. കോണ്‍ഫറന്‍സിന്റെ തയാറെടുപ്പുകള്‍ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN US
SHOW MORE
FROM ONMANORAMA