ADVERTISEMENT

ഹൂസ്റ്റൺ∙ കോട്ടയം ക്ലബ് ഹൂസ്റ്റന്റെ ഓണാഘോഷപരിപാടികൾ സെപ്തംബർ   ഒന്നാം തീയതി ഞായറാഴ്ച വൈകിട്ട് ആറു മണിക്ക് സ്റ്റാഫ്‌ഫോർഡിലുള്ള മാഗ് ഓഡിറ്റോറിയത്തിൽ വച്ച് വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു. താലപ്പൊലിയുടെയും മുത്തുക്കുടകളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ മാവേലിയെ ക്ലബ് അംഗങ്ങളും വിശിഷ്ടാതിഥികളായ ഡോ.സാലസ് എബ്രഹാം, പ്രമുഖ മാധ്യമ പ്രവർത്തകൻ ബ്ലെസ്സൺ ഹൂസ്റ്റൺ, മാഗ് പ്രസിഡന്റ് മാർട്ടിൻ ജോൺ എന്നിവരും ചേർന്ന് സ്വീകരിച്ചതോടെ പരിപാടികൾക്കു തുടക്കം കുറിച്ചു.

തുടർന്ന് പ്രസിഡന്റ് ബാബു ചാക്കോയുടെ സ്വാഗത പ്രസംഗത്തിനു ശേഷം മാവേലി തമ്പുരാന്റെ ഓണ സന്ദേശമുണ്ടായിരുന്നു.  മുഖ്യാഥിതി പ്രമുഖ വിദ്യാഭ്യാസ വിചക്ഷണൻ ഡോ. സാലസ് എബ്രഹാം മുഖ്യ പ്രഭാഷണം നടത്തുകയും ബ്ലെസ്സൺ ഹൂസ്റ്റൺ, മാർട്ടിൻ ജോൺ, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് എസ്.കെ. ചെറിയാൻ , കോട്ടയം ക്ലബ്ബിന്റെ പ്രഥമ പ്രസിഡന്റ് തോമസ്.കെ.വർഗീസ് എന്നിവർ ആശംസാ പ്രസംഗങ്ങളും നടത്തുകയുണ്ടായി.

ലക്ഷ്മി, മഞ്ജു, മാനസി, ഹന്നാ വർഗീസ് എന്നിവരുടെ നൃത്തങ്ങളും മധു ചേരിക്കൽ, സുഗു ഫിലിപ്പ്, സുജിത്, രാഹുൽ, ഷിബു, സൂസൻ എന്നിവരുടെ ഗാനങ്ങളും സുശീൽ വർക്കല, സുഗു ഫിലിപ്പ്, റെനി കവലയിൽ എന്നിവർ ചേർന്ന് അവതരിപ്പിച്ച മിമിക്‌സും ആഘോഷത്തിന് മാറ്റ് കൂട്ടി. 

സെക്രട്ടറി സുഗു ഫിലിപ്പിന്റെ നന്ദി പ്രകാശനത്തിന് ശേഷം ഓണ സദ്യയോടുകൂടി പരിപാടികൾ സമംഗളം സമാപിച്ചു.

ജോസ് ജോൺ തെങ്ങുംപ്ലാക്കൽ പരിപാടിയുടെ എം.സി.യായിരുന്നു. ക്ലബ് അംഗങ്ങളുൾപ്പെടെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധിയാളുകൾ ഓണാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. സുഗു ഫിലിപ്പ്, മധു ചേരിക്കൽ, ബാബു ചാക്കോ, ജോസ് ജോൺ തെങ്ങുംപ്ലാക്കൽ, മോൻസി കുര്യാക്കോസ്,എസ്.കെ. ചെറിയാൻ, അജി കോര എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com