ADVERTISEMENT

ഹൂസ്റ്റണ്‍∙ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണി(മാഗ്)ന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 7 ശനിയാഴ്ച രാവിലെ 10.30-ന് സ്റ്റഫാഡോര്‍ഡിലുള്ള സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ചര്‍ച്ചിന്റെ ഓഡിറ്റോറിയത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷത്തിനു തിരി തെളിഞ്ഞു. മാഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഓണാഘോഷമായി ഇത്തവണത്തേത്. ഏറ്റവും കൂടുതലാളുകള്‍ പങ്കെടുത്ത ഹൂസ്റ്റണിലെ ഓണാഘോഷവും ഇതു തന്നെ. ഓണാഘോഷത്തിന്റെ സ്‌പോണ്‍സർന്മാരായ ജോണ്‍. ഡബ്ല്യു. വര്‍ഗീസ് (പ്രോംപ്റ്റ് റിയല്‍റ്റി), മെറ്റ് ലൈഫ് തോമസ് എന്നിവര്‍ ചേര്‍ന്നു ഭദ്രദീപം കൊളുത്തി. 

 

magh-onam-gif

പതിനൊന്നു മണിയോടെ ആരംഭിച്ച ഓണാഘോഷ പരിപാടികള്‍ക്കു മാഗ് പ്രസിഡന്റ് മാര്‍ട്ടിന്‍ ജോണ്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിനോദ് വാസുദേവന്‍ സ്വാഗതം ആശംസിച്ചു.

 

ഓണാഘോഷത്തിന്റെ മുഖ്യാതിഥി ഡോ. രാമചന്ദ്രന്‍ തെക്കേടത്ത് ഓണസന്ദേശം നല്‍കി. തുടര്‍ന്നു ഘോഷയാത്രയും താലപ്പൊലിയും വാദ്യസംഘവും ഒരുക്കി മാവേലിമന്നനെ വരവേറ്റു. ഓണസന്ദേശത്തിനു ശേഷം ബോര്‍ഡ് മെമ്പര്‍ രമാപിള്ളയുടെ നേതൃത്വത്തില്‍ മെഗാ തിരുവാതിര അരങ്ങേറി. അനില്‍ ജനാര്‍ദ്ദനന്‍, ലക്ഷ്മി പീറ്റര്‍, രേഷ്മ വിനോദ് എന്നിവര്‍ പ്രോഗ്രാം അവതാരകരായി പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

 

മാഗിന്റെ ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ മാത്യു മത്തായി, എബ്രഹാം കെ. ഈപ്പന്‍, തോമസ് ചെറുകര, എം.ജി. മാത്യു, ശശിധരന്‍ നായര്‍, മുന്‍ പ്രസിഡന്റുമാരായ ജോഷ്വാ ജോര്‍ജ്, ജയിംസ് ജോസഫ്, തോമസ് വര്‍ക്കി, പൊന്നു പിള്ള, ജോണി കുന്നയ്ക്കാട്ട്, സുരേന്ദ്രന്‍ കോരന്‍, ജി.കെ.പിള്ള തുടങ്ങിയവരുടെ സാന്നിധ്യം ചടങ്ങുകളെ ധന്യമാക്കി. റെനി കവലയില്‍, ഷിനു എബ്രഹാം, ജീവന്‍ സൈമണ്‍ എന്നിവര്‍ കണ്‍വീനര്‍മാരായി. മാഗിന്റെ ഭാരവാഹികളായ ആന്‍ഡ്രൂ ജേക്കബ്, ഡോ. മനു ചാക്കോ, ജോസ് കെ. ജോണ്‍, പ്രമോദ് റാന്നി, മാത്യൂസ് മുണ്ടയ്ക്കല്‍, മെവിന്‍ ജോണ്‍, ഫെസിലിറ്റി മാനേജര്‍ മോന്‍സി കുര്യാക്കോസ് എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

 

മൂന്നു മണിയോടെ വിഭവസമൃദ്ധമായ ഓണസദ്യയോടു കൂടി പരിപാടികള്‍ പര്യവസാനിച്ചു. മാഗ് ട്രഷറര്‍ ആന്‍ഡ്രു ജേക്കബ് നന്ദി പ്രകാശിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com