ADVERTISEMENT

കൂപ്പർസിറ്റി (ഫ്ളോറിഡ) ∙ കൂപ്പർസിറ്റി റിനൈസെൻസ് ചാർട്ടർ സ്കൂളിലെ ഒൻപത് വിദ്യാർഥികളെ ലഹരിമരുന്നു കലർന്ന മിഠായി കഴിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സ്കൂൾ അധികൃതർ അറിയിച്ചു.

കുട്ടികൾക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നു സ്കൂൾ അധികൃതർ എമർജൻസി വിഭാഗത്തെ അറിയിക്കുകയും ഉടനെ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. വിദ്യാർഥികൾ പത്തിനും 12നും ഇടയിൽ പ്രായമുള്ളവരാണ്.

സാധാരണ കാൻഡി പാക്ക് ചെയ്തു വരുന്നതുപോലെ തന്നെയായിരുന്നു വിദ്യാർഥികൾ കഴിച്ച  മിഠായി എന്ന് ബ്രൊവാർഡ് കൗണ്ടി ഷെറിഫ് മൈക്കിൾ കെയ്ൻ പറഞ്ഞു. ആശങ്കയ്ക്കു വകയില്ലെന്നും ഉടനെ തന്നെ കുട്ടികള്‍ ആശുപത്രി വിടുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ടിഎച്ച്സി കലർന്ന മിഠായി കുട്ടികൾ വാങ്ങി പങ്കിടുകയായിരുന്നു. ഏഴ് ആൺകുട്ടികളെയും രണ്ടു പെൺകുട്ടികളെയുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കുട്ടികൾക്ക് ഇത്തരം മിഠായി എവിടെ നിന്നു ലഭിച്ചു എന്ന് അന്വേഷിക്കുന്നുണ്ട്. സംഭവത്തെ വളരെ ഗൗരവമായാണ് കാണുന്നതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com