sections
MORE

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഓണാഘോഷം ഗംഭീരമായി

cma-onam
SHARE

ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 7 ശനിയാഴ്ച സിറോ മലബാർ കത്തീഡ്രൽ ഹാളിൽ ഗംഭീരമായി നടത്തി. 1,400 ലധികം ആളുകൾ പങ്കെടുത്ത പരിപാടി ആഘോഷങ്ങൾ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധ നേടി.

പ്രസിഡന്റ് ജോൺസൻ കണ്ണൂക്കാടന്റെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനത്തിൽ സെക്രട്ടറി ജോഷി വള്ളിക്കളം ഏവരേയും സ്വാഗതം ചെയ്തു. ഇന്ത്യൻ കോൺസൽ ജനറൽ സുധാകർ ഒലേല തിരി കൊളുത്തി ഉദ്ഘാടനം നടത്തുകയും ബ്രിട്ടനിലെ ബ്രാഡ്‌ലി സ്റ്റോക് സിറ്റി മേയർ ടോം ആദിത്യ സാമൂഹ്യ പ്രവർത്തക ഡോ. എം. എസ്. സുനിൽ, ഷിക്കാഗോ രൂപതയുടെ വികാരി ജനറൽ ഫാ. തോമസ് കടുകപ്പിള്ളി, പൊളിറ്റിക്കൽ ആക്ടിവിസ്റ്റ് ഷാജൻ കുര്യാക്കോസ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിക്കുകയും ചെയ്തു.

ഉച്ചകഴിഞ്ഞ് 4.30ന് വിഭവസമൃദ്ധമായ ഓണസദ്യയോടെ ആരംഭിച്ച ഓണാഘോഷങ്ങൾ ഓണസദ്യക്കുശേഷം ചെണ്ടമേളങ്ങളുടേയും താലപ്പൊലികളുടേയും അകമ്പടിയോടെ ഘോഷയാത്രയായി പ്രധാന ഹാളിലേക്ക് പ്രവേശിച്ചു.

Johnson-Kannookaden-(President)

കേരളത്തിലെ പ്രളയ ദുരന്തത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് അത്താണിയായി 150 ലധികം വീടുകൾ നിർമ്മിച്ചു നൽകിയ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് റിട്ടയേർഡ് പ്രൊഫസർ ഡോ. എം. എസ്. സുനിലിനെ മീറ്റിംഗിൽ ആദരിച്ചു. ഷിക്കാഗോയിലെ യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയിൽ അസോസിയേറ്റ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ആയി സ്ഥാനക്കയറ്റം ലഭിച്ച ജോസഫ് വിരുത്തി കുളങ്ങരയേയും അനുമോദിച്ചു.

Sudhakar-Dalela-(Indian-Consul-General)

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ വിദ്യാഭ്യാസ പ്രതിഭാ പുരസ്ക്കാരം ക്രിസ്റ്റഫർ വർഗീസിനും ജാസ്മിൻ വർഗീസിനും സമ്മേളനത്തിൽ വച്ച് സമ്മാനിച്ചു. ഇതിന്റെ ക്യാഷ് അവാർഡുകൾ സ്പോൺസർ ചെയ്തത് സാബു നടുവീട്ടിലും ചാക്കോ മറ്റത്തിപറമ്പിലുമാണ്. ഈ വർഷത്തെ കലാമേളയിൽ കലാപ്രതിഭ പട്ടമണിഞ്ഞ എയ്ഡൻ അനീഷിന് ജോൺസൻ കണ്ണൂക്കാടൻ സ്പോൺസർ ചെയ്ത ട്രോഫിയും കലാതിലക പട്ടമണിഞ്ഞ ജസ്‍ലിൻ ജിൻസന് മൈക്കിൾ മാണിപറമ്പിൽ സ്പോൺസർ ചെയ്ത ട്രോഫിയും വിതരണം  ചെയ്തു.

ജോയിന്റ് സെക്രട്ടറി സാബു കട്ടപ്പുറം പരിപാടികളുടെ എംസി ആയിരുന്നു. ട്രഷറർ ജിതേഷ് ചുങ്കത്ത് ഏവർക്കും കൃതജ്ഞതയർപ്പിച്ചു. ഈ വർഷത്തെ ഓണാഘോഷ പരിപാടികളുടെ  പ്രധാന കോർഡിനേറ്റർ മനോജ് അച്ചേട്ടും ജനറൽ കോർഡിനേറ്റർ റോസ് വടകരയുമായിരുന്നു. ഷാബു മാത്യു, ഫിലിപ്പ് പുത്തൻപുര, സജി മണ്ണംചേരി, ജസി റിൻസി എന്നിവർ കോർഡിനേറ്റർ മാരായും പരിപാടികൾ മനോഹരമാക്കി.

Dr.-MS

റോസ് വടകര കോറിയോഗ്രാഫി ചെയ്തു നടത്തിയ മനോഹരമായ തിരുവാതിരയ്ക്കുശേഷം ഷിക്കാഗോയിലെ പ്രശസ്തമായ ഡാൻസ് സ്കൂളിലെ കുട്ടികളുടെ ഡാൻസുകളും ജസി തരിയത്തിന്റെ നേതൃത്വത്തിലുള്ള ഗാനങ്ങളും പോൾസൻ കൈപറമ്പാട്ട് കോർഡിനേറ്റ് ചെയ്ത സ്കിറ്റും പരിപാടികൾക്ക് കൊഴുപ്പേകി. യൂത്ത് പ്രതിനിധി കാൽവിൻ കവലയ്ക്കൽ, ജോസ്‌ലിൻ എടത്തിപറമ്പിൽ, റോസ് വടകര എന്നിവർ കലാപരിപാടികളുടെ അവതാരകരായിരുന്നു.

ഓണാഘോഷങ്ങളോടനുബന്ധിച്ച് വിമൻസ് ഫോറം കോർഡിനേറ്റ് ചെയ്ത അത്തപൂക്കളമത്സരവും നടത്തി. റോസ് വടകര, ലീല ജോസഫ്, മേഴ്സി കുര്യാക്കോസ് എന്നിവർ ചേർന്ന് കോർഡിനേറ്റ് ചെയ്ത മത്സരത്തിൽ ലത കൂള& ടീം  ഒന്നാം സ്ഥാനവും,  ട്രസി കണ്ടകുടി  & ടീം രണ്ടാം സ്ഥാനവും മരിയ സായി  & ടീം മൂന്നാം സ്ഥാനവും നേടി.

Mayor-Tom-Aditya

ബാബു മാത്യു, ജോസ് സൈമൺ മുണ്ടപ്ലാക്കൽ, ആഗ്നസ് തെങ്ങുമൂട്ടിൽ, ഷൈനി ഹരിദാസ്, സന്തോഷ് കുര്യൻ, ലൂക്ക് ചിറയിൽ, ആൽവിൻ ഷിക്കോർ, സന്തോഷ് കാട്ടൂക്കാരൻ, ചാക്കോ മറ്റത്തിപറമ്പിൽ, ടോബിൻ തോമസ്, ജോർജ് പ്ലാമൂട്ടിൽ, രഞ്ചൻ എബ്രഹാം, ജിമ്മി കണിയാലി എന്നിവർ ഓണാഘോഷത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചു.

പട്ടേൽ ബ്രദേഴ്സ്, റോയൽ മലബാർ കേറ്ററിങ്, ജോൺ  & മോളി പുതുശേരിൽ, പുന്നൂസ്  & പ്രതിഭ, തച്ചേട്ട്  & ഫാമിലി എന്നിവർ മെഗാ സ്പോൺസർമാരായും ആൻഡ്രൂ തോമസ്  & ജോസ് ചാമക്കാല, ഔസേപ്പ് തോമസ്, സാബു  & ഷോൺ അച്ചേട്ട്, കുന്നേൽ ഡെന്റൽ സെന്റർ, ഡോ. എബ്രഹാം മാത്യു എന്നിവർ ഗ്രാന്റ് സ്പോൺസർമാരായും മുന്നോട്ട് വന്നു പരിപാടികൾ വിജയിപ്പിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN US
SHOW MORE
FROM ONMANORAMA