ADVERTISEMENT

തിരുവല്ല∙ 2019 സെപ്റ്റംബര്‍ 12ന് എപ്പിസ്‌കോപ്പല്‍ തിരഞ്ഞെടുപ്പിനു വേണ്ടി സഭാ പ്രതിനിധി മണ്ഡലം ചേരുന്നതിനു ഒരുക്കങ്ങൾ പൂർത്തിയായാതായി മാര്‍ത്തോമാ മെത്രാപ്പോലീത്ത യുമായി സ്ഥലം സന്ദർശിച്ച ശേഷം  ഡാലസിൽ നിന്നുമുള്ള   മണ്ഡല അംഗവും മാധ്യമ പ്രവർത്തകനുമായ ഷാജി രാമപുരം അറിയിച്ചു .ഇതുവരെ  മണ്ഡലം നടത്തുന്നതിനെതിരായി കോടതികളില്‍ നിന്നും യാതൊരു നിയമതടസ്സവും ഉണ്ടായിട്ടില്ലെന്നും രാമപുരം പറഞ്ഞു.ശക്തമായ സുരക്ഷാ ക്രമീകരണമാണ് സജ്ജീകരിച്ചിരിക്കുന്നത് . നോർത്ത് അമേരിക്ക യൂറോപ്പ്  ഭദ്രാസനത്തിൽ നിന്നുമുള്ള പ്രതിനിധികൾ ഭൂരിപക്ഷവും ഇതിനകം തന്നെ എവിടെ എത്തിച്ചേർന്നതായും ഷാജി പറഞ്ഞു.

marthoma-special-assembly-constituency

 

എപ്പിസ്‌കോപ്പല്‍ തിരഞ്ഞെടുപ്പിനുവേണ്ടി ചേരുന്ന പ്രതിനിധി മണ്ഡല യോഗം 12ന് വ്യാഴാഴ്ചയും ആവശ്യമെങ്കില്‍ 13നു വെള്ളിയാഴ്ച രാവിലെയും നിയമാനുസരണം കൂടുന്നതിനും, 2018 -19 വാര്‍ഷിക മണ്ഡലയോഗം സെപ്റ്റംബര്‍ 13 ഉച്ചകഴിഞ്ഞ് 2  മുതല്‍ നടത്തുന്നതിനും ആവശ്യമായ അറിയിപ്പുകള്‍ ഇതിനകം തന്നെ മണ്ഡലാംഗങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. കാര്യപരിപാടിയുടെ  വിശദശാംശങ്ങളും പരസ്യപ്പെടുത്തിയിട്ടുണ്ട് .

 

നാലുപേരെ എപ്പിസ്‌കോപ്പല്‍ സ്ഥാനത്തേക്ക് എപ്പിസ്‌കോപ്പല്‍ നോമിനേഷന്‍ ബോര്‍ഡ് ശിപാര്‍ശ ചെയ്തിട്ടുണ്ട്. റവ ഡോ. പി.ജി ജോര്‍ജ്, ദിവ്യശ്രീ റവ സാജു ടി. പാപ്പച്ചന്‍, റവ ഡോ. ജോസഫ് ഡാനിയേല്‍, റവ ഡോ. മോത്തി വര്‍ക്കി .നാലുപേരും തിരഞ്ഞെടുക്കപ്പെടുമെന്നാണ് വിശ്വസിക്കുന്നതെന്നു രാമപുരം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com