ADVERTISEMENT

ഫിലഡല്‍ഫിയ∙ സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രാസംഗികനും പ്രമുഖ വേദപണ്ഡിതനും ചിന്തകനുമായ പൗലോസ് പാറേക്കര കോറെപ്പിസ്‌കോപ്പയുടെ ദൈവവചന പ്രഘോഷണം ശ്രവിക്കുവാന്‍ ഫിലാഡല്‍ഫിയ നിവാസികള്‍ക്ക് അവസരം. ഫിലഡല്‍ഫിയ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ ഇടവകയില്‍ സെപ്റ്റംബര്‍ 15 (ഞായര്‍)  വന്ദ്യ പൗലോസ് പാറേക്കര കോറെപ്പിസ്‌കോപ്പ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുകയും തുടര്‍ന്ന് ദൈവവചന പ്രഘോഷണവും നടത്തുന്നതാണ്. 

 

കോര്‍എപ്പിസ്‌കോപ്പ നേതൃത്വം നല്‍കുന്ന വിശുദ്ധ കുര്‍ബ്ബാനയിലും ദൈവവചന പ്രഘോഷണത്തിലും വന്നു പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും ഇടവക വികാരി ഗീവര്‍ഗീസ് ജേക്കബ് ചാലിശ്ശേരി അച്ചന്‍ ക്ഷണിക്കുന്നു.

 

രാവിലെ 9.30 വിശുദ്ധ കുര്‍ബ്ബാന 12.30 ദൈവവചന പ്രഘോഷണം.   

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ഗീവര്‍ഗീസ് ജേക്കബ് ചാലിശ്ശേരി 732 272 6966, സാബു ജേക്കബ് 215 833 7895, ഏലിയാസ് പോള്‍ 267 262 0179

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com