ADVERTISEMENT

ഡാലസ്∙  ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ഈ വർഷത്തെ ഓണാഘോഷങ്ങൾ ക്ഷേത്രത്തിലെ ഹാളിൽ  സെപ്‌റ്റംബർ 7 ന്  നടന്നു. മുഖ്യ അതിഥിയായി  പ്രസംഗിച്ച ഹിന്ദു ഐക്യ വേദി പ്രസിഡന്റ്  ശശികല ടീച്ചർ,  കേരളത്തിൽ അന്യം നിന്നുകൊണ്ടിരിക്കുന്ന ആചാരങ്ങളും ആഘോഷങ്ങളും  അമേരിക്കയിൽ  നിലനിർത്തികൊണ്ടുപോകുന്നതിൽ അതീവ സന്തുഷ്ടയാണെന്ന്  സദസ്സിനെ അറിയിച്ചു. ക്ഷേത്ര പൂജാരിമാരായ പദ്മനാഭൻ ഇരിഞ്ഞാടപ്പള്ളിയും ഗിരീശൻ വടക്കേടവും നിലവിളക്ക്  കൊളുത്തിയാണ്  ആഘോഷങ്ങൾക്ക്  തുടക്കം കുറിച്ചത് . 

Onam-3

 

Onam-4

പല്ലാവൂർ ശ്രീധരന്റെയും ശ്രീകുമാറിന്റെയും നേതൃത്വത്തിലുള്ള ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മഹബലി ചക്രവർത്തി വേദിയിലേക്ക് എഴുന്നള്ളി. തുടർന്ന്  രംഗത്തെത്തിയ എല്ലാ കലാരൂപങ്ങളും ഉന്നത നിലവാരം പുലർത്തി. ഓണസദ്യ  വിവിധ സമയത്താക്കിയതുകൊണ്ട്  സദ്യയിൽ പങ്കെടുക്കാൻ എത്തിയവർക്ക്  അധിക സമയം കാത്തുനിൽക്കേണ്ടി വന്നില്ല എന്ന്  കേരളാ ഹിന്ദു സൊസൈറ്റി പ്രസിഡന്റ്  സന്തോഷ്  പിള്ളയും ചെയർമാൻ രാജേന്ദ്ര വാരിയരും അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com