ADVERTISEMENT

വൈറ്റ് പ്ലെയിന്‍സ്∙ വൈറ്റ് പ്ലെയിൻസ് സെന്‍റ് മേരീസ് മലങ്കര ഓര്‍ത്ത‍ഡോക്സ് സിറിയന്‍ ദേവാലയത്തിലെ എട്ടുനോമ്പു പെരുന്നാള്‍  ഓഗസ്റ്റ് 31 ശനിയാഴ്ച മുതല്‍ സെപ്റ്റംബര്‍ 7 വരെയുള്ള എട്ടു ദിവസത്തെ നോമ്പാചരണത്തിനും ധ്യാനയോഗങ്ങള്‍ക്കും ശനിയാഴ്ചത്തെ പെരുന്നാളാഘോഷത്തോടെ സമാപനം കുറിച്ചു. എട്ടു ദിവസവും രാവിലെ വിശുദ്ധ കുര്‍ബാനയും വൈകിട്ട് സന്ധ്യാ പ്രാർഥനയും വചന പ്രബോധനവും ഉണ്ടായിരുന്നു. 

അനുഗ്രഹീത സുവിശേഷകനായ റവ.ഫാ.  ഡോ. വര്‍ഗീസ് വര്‍ഗീസ് ആയിരുന്നു പ്രബോധനം നടത്തിയത്. പെരുന്നാള്‍ ദിനമായ ശനിയാഴ്ച നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാ മാര്‍ നിക്കോളോവോസ് പ്രധാന കാര്‍മ്മികനും വികാരി റവ. ഫാ. പൗലോസ് റ്റി. പീറ്റര്‍, റവ. ഫാ. ഡോ. വര്‍ഗീസ് വര്‍ഗീസ്, റവ. ഫാ. തോമസ് പോള്‍ എന്നിവരുടെ സഹകാര്‍മ്മകത്വത്തിലും വിശുദ്ധ കുര്‍ബാന, ദൈവമാതാവിനോടുള്ള മധ്യസ്ഥ പ്രാര്‍ത്ഥന, റാസ എന്നിവയുണ്ടായിരുന്നു. ആശീര്‍വാദത്തെ തുടര്‍ന്ന് നേര്‍ച്ചവിളമ്പും സ്നേഹവിരുന്നും ക്രമീകരിച്ചിരുന്നു. ഷഷ്ട്യബ്ദപൂര്‍ത്തി ആഘോഷിക്കുന്ന ഇടവക മെത്രാപ്പോലീത്ത കേക്ക് മുറിച്ച് ഇടവകയോടൊപ്പം ജന്മദിനം ആഘോഷിച്ചു.

8-day-lent-white-palins-2

ഇടവക ജനങ്ങളോടൊപ്പം സഹോദര ഇടവകകളില്‍ നിന്നും വളരെയധികം ഭക്തജനങ്ങള്‍ എട്ടുനോമ്പാചരണത്തിലും പെരുന്നാളിലും സംബന്ധിച്ച് അനുഗ്രഹീതരായി. വികാരി റവ. ഫാ. പൗലോസ് പീറ്റര്‍‍, സെക്രട്ടറി മെറിന്‍ എബി, ട്രഷറര്‍ തമ്പി തലപ്പിള്ളില്‍, കമ്മിറ്റിയംഗങ്ങള്‍, പെരുന്നാള്‍ സ്പോണ്സേഴ്സ് എന്നിവര്‍ എട്ടുനോമ്പാചരണത്തിനും പെരുന്നാളിനും നേതൃത്വം നല്‍കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com