sections
MORE

അരിസോണയിൽ ഓണമഹോത്സവം 14 ന്

kalakshetra-ponnonam
SHARE

ഫീനിക്സ് (അരിസോണ)∙ പൊന്നോണം കൊണ്ടാടുന്ന പൊന്നിൻ ചിങ്ങം എന്നും മലയാളിയുടെ പ്രിയപ്പെട്ട മാസമാണ്. പൂക്കളമിട്ടും, പുതുവസ്ത്രങ്ങളിഞ്ഞും സദ്യയൊരുക്കിയും ലോകമെമ്പാടുമുള്ള മലയാളികൾ ഓണത്തെ വരവേൽക്കുന്നു. ആരിസോണയിലെ പ്രമുഖ പ്രവാസി കൂട്ടായ്മയായ കെഎച്ച്എയുടെയും കലാകാരൻ മാരുടെ കൂട്ടായ്മയായ കലാക്ഷേത്രയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുള്ള മെഗാ ഓണാഘോഷ മഹോത്സവം ശനിയാഴ്ച സെപ്തംബര് 14 നു  എ.എസ്.യു. പ്രിപ്പെറ്ററി സ്കൂള് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. 

അരിസോണയിലെ മലയാളി  സമൂഹത്തിനെന്നും ഓർമയിൽ സൂഷിക്കനുതകുന്ന രീതിയിലാണ് ഈ വർഷത്തെ ഓണാഘോഷവും അണിയിച്ചൊരുക്കിയിരിക്കുന്നതെന്നു സംഘടനയുടെ പ്രസിഡന്റ് ശ്രീ ദിലീപ് പിള്ള അറിയിച്ചു. ഓണത്തിന്റെ ചിട്ടവട്ടങ്ങളിൽ വിട്ടുവീഴ്ചകളില്ലാതെ രാവിലെ പത്തുമണിക്ക് പരമ്പരാഗത രീതിയിൽ പൂക്കളമൊരുക്കി ഓണാഘോഷത്തിന് തുടക്കമിടും. 

തുടർന്ന് കലാക്ഷേത്രയുടെ നേതൃത്വത്തിൽ ഇരുനൂറിലധികം വനിതകൾ പങ്കെടുക്കുന്ന ഒന്നര മണിക്കൂറിലധികം നീണ്ടുനിൽക്കുന്ന “ഓണപ്പുലരി” മെഗാ നൃത്തപരിപാടി അരങ്ങേറും. 

തുടർന്ന് വിദേശത്തു താമസമാക്കിയ തന്റെ പ്രിയപ്പെട്ട പ്രജകളെ കാണാനെത്തുന്ന മഹാബലി തമ്പുരാന് താലപ്പൊലി, വാദ്യമേളം,  മുത്തുക്കുട, പുലികളി, കാവടി  എന്നിവയുടെ അകമ്പടിയോടെ സ്നേഹോഷ്മളമായ സ്വീകരണവും വരവേ‍ൽപും. പതിനൊന്നരയോടെ ആരംഭിക്കുന്ന തൂശനിലയിൽ വിളമ്പുന്ന ഓണസദ്യയ്ക്ക്  മികച്ച പാചകക്കാരുടെ നേതൃത്വത്തിൽ ആറന്മുള വള്ളസദ്യയിൽ നിന്നും തിരഞ്ഞെടുത്ത ഇരുപത്തഞ്ചിലധികം സ്വാദുള്ള വിഭവങ്ങളാണ് ഒരുക്കുന്നത്.  

രണ്ടുമണിയോടെ ആരംഭിക്കുന്ന കലാ സാംസ്‌കാരിക സമ്മേളനത്തിൽ നൂറ്റമ്പതിലധികം  കലാകാരന്മാരർ അണിയിച്ചൊരുക്കുന്ന കേരളത്തിന്റെ സാംസകാരിക പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന കലാവിരുന്ന്, നാടൻ പാട്ടുകൾ, ഗാനമേള, നിർത്യനൃത്തങ്ങൾ, നാടോടി നൃത്തം, നാടകം എന്നിവ ഓണാഘോഷത്തിലെ വേറിട്ട കാഴ്ചകളാകും.  

മലയാള മണ്ണിനെ സ്നേഹിക്കുന്ന ഏവർക്കും ഹൃദയത്തിൽ  സൂക്ഷിക്കാൻ ഗൃഹാതുരതയുണർത്തുന്ന ഒരുപിടി നല്ല പരിപാടികൾ ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ടെന്ന്  കലാപരിപാടി കമ്മിറ്റിക്കു വേണ്ടി അനിതാ പ്രസീദ്, ദീപ്തി ബിനീത്, ആരതി സന്തോഷ് എന്നിവർ അറിയിച്ചു. 

ആഘോഷപരിപാടിയിലേക്കു ആരിസോണയിലെ എല്ലാ മലയാളികളെയും സഹർഷം സ്വാഗതം ചെയ്യുന്നതായി  അജിത സുരേഷ്, ശ്രീജിത്ത് ശ്രീനിവാസൻ, ശ്രീകുമാർ കൈതവന, ലേഖ നായർ, അനുപ് നായർ, ബിന്ദു വേണുഗോപാൽ, ജോലാൽ കരുണാകരൻ, ബിനിത് മേനോൻ എന്നിവർ അറിയിച്ചു.  

ഈ ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കാനും പരിപാടികളെക്കുറിച്ച് കൂടുതൽ അറിയുവാനും ബന്ധപ്പെടുക : 480-516-7964, 623-230-9637, 623-455-1553,480-307-1349. വെബ്സൈറ്റ്:  www.khaaz.org.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN US
SHOW MORE
FROM ONMANORAMA