ADVERTISEMENT

ഡിട്രോയിറ്റ് ∙ നാലു പതിറ്റാണ്ടിലധികം പ്രവർത്തന പാരമ്പര്യമുള്ള മിഷിഗണിലെ ആദ്യ മലയാളി സംഘടനയായ കേരളാ ക്ലബിന്റെ ഈ വർഷത്തെ ഓണാഘോഷം –ഓണമേഘങ്ങൾ– 2019  സെപ്റ്റംബർ 14 ശനിയാഴ്ച ഉച്ചയ്ക്ക് 12.30 മുതൽ ഡീഹോം ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വർണ്ണാഭമായ പരിപാടികളോടെ നടത്തും.

കേരള ക്ലബിനു മാത്രം അവകാശപ്പെടാൻ കഴിയുന്ന കേരളത്തനിമയാർന്ന ഓണസദ്യയോടെ പരിപാടികൾ ആരംഭിക്കും. 1975 മുതൽ കേരള ക്ലബ് അംഗങ്ങൾ സ്വന്തം ഭവനങ്ങളിൽ പാകം ചെയ്തുകൊണ്ടു വരുന്ന ഓണ സദ്യയുടെ വിഭവങ്ങൾ എല്ലാ വർഷവും അഞ്ഞൂറിലധികം ആളുകൾ ആസ്വദിച്ച് കഴിക്കുന്നു. ഈ വർഷത്തെ ഓണാഘോഷത്തിൽ മികച്ച കലാകാരന്മാരും, കലാകാരികളും കുട്ടികളും പങ്കെടുക്കുന്ന നൃത്തവും സംഗീതവും അരങ്ങേറും. 

ഇന്ത്യൻ രാഗാ അവതരിപ്പിക്കുന്ന നൃത്തം, തിരുവാതിര, ചെണ്ടമേളം ഫാഷൻ ഷോ എന്നിവയും അവതരിപ്പിക്കപ്പെട്ടു. കേരള ക്ലബിന്റെ മുഖപത്രമായ കേരളൈറ്റ് എന്ന മാസികയുടെ ഓണം വിശേഷാൽപതിപ്പും പ്രസിദ്ധീകരിക്കും. ഗ്രഹാതുരമായ ഓർമ്മകൾ ഉണർത്തുന്ന ഈ ഓണാഘോഷത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ധന്യ മേനോൻ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com