ADVERTISEMENT

ഫിലഡൽഫിയ∙ ജന പങ്കാളിത്തം കൊണ്ടും  പരിപാടികളുടെ  മേന്മകൊണ്ടും  മലയാളി അസോസിയേഷൻ  ഓഫ് ഗ്രേറ്റർ  ഫിലഡൽഫിയായുടെ  (മാപ്പ്) ഈ വർഷത്തെ ഓണാഘോഷം ആഘോഷത്തിമിർപ്പോടു കൂടി അതിഗംഭീരമായി ആഘോഷിച്ചു.  

സെപ്റ്റംബർ 7  ശനിയാഴ്ച രാവിലെ  11.30ന് ഫിലഡൽഫിയാ ആസ്സൻഷൻ മാർത്തോമ്മാ ചർച്ച് ഓഡിറ്റോറിയത്തിൽ ആയിരുന്നു  (10197 Northeast Ave, Philadelphia, PA  19115 )   ഓണാഘോഷ പരിപാടികൾ നടന്നത് .

map-onam-2

കേരളീയ വേഷമണിഞ്ഞു താലപ്പൊലികളേന്തിയ മലയാളി മങ്കമാരുടെയും, ചെണ്ട മേളങ്ങളുടെയും അകമ്പടിയോടെ മാവേലിയേയും മറ്റ് വിശിഷ്ടാതിഥികളെയും വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ആഘോഷപൂർവ്വം ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു.  മാവേലിയും വിശിഷ്ടാതികളും ചേർന്ന് നിലവിളക്കു കൊളുത്തി പ്രോഗ്രാമിന് തുടക്കം കുറിച്ചു.  

മാപ്പ് പ്രസിഡന്റ്  ചെറിയാൻ കോശിയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ  മുഖ്യാതിഥിയായ പത്തനംതിട്ട ജില്ലാ പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ഈപ്പൻ ചാണ്ടി ഓണസന്ദേശം നൽകി. ഓണത്തിന്റെ ഉത്ഭവവും  ഓണത്തിന്റെ ചരിത്രവും അദ്ദേഹം സദസ്സിൽ പങ്കുവച്ചു. നാടിനേക്കാളും ഭംഗിയായി ഇത്രയധികം ആളുകളെ ഉൾക്കൊള്ളിച്ചുകൊണ്ട് അമേരിക്കയിൽ ഓണമാഘോഷിക്കുന്നത് കാണുമ്പോൾ താൻ അതിയായി സന്തോഷിക്കുന്നുവെന്നും, മാപ്പിന് എല്ലാവിധ ഭാവുകങ്ങൾ ആശംസിക്കുന്നതായും അഡ്വക്കേറ്റ് ഈപ്പൻ ചാണ്ടി പറഞ്ഞു.

map-onam-3

ഫോമാ പ്രസിഡന്റ് ഫിലിപ്പ്  ചാമത്തിൽ, സെക്രട്ടറി ജോസ് ഏബ്രാഹാം, ട്രഷറാർ ഷിനു ജോസഫ്,  ഫോമാ മിഡ് അറ്റ്ലാന്റിക്ക് റീജിയൻ വൈസ് പ്രസിഡന്റ്  ബോബി തോമസ് , പെൻസിൽവാനിയാ സ്റ്റേറ്റ് സെനറ്റർ ജോൺ സെബറ്റിനാ  എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി . സാമൂഹിക സാംസ്കാരിക രംഗത്തെ പ്രശസ്തരായ നിരവധി ആളുകൾ ഉൾപ്പെടെ വൻ ജനക്കൂട്ടം പരിപാടികൾക്ക് സാക്ഷ്യം വഹിച്ചു.

മാപ്പ് നടപ്പിലാക്കിയ  കേരളാ  ഫ്ലഡ്ഡ് റിലീഫ് ചാരിറ്റിയെപ്പറ്റി യോഹന്നാൻ ശങ്കരത്തിലും അനു സ്കറിയായും വിശദീകരിച്ചു. മാപ്പ് അവാർഡ് കമ്മറ്റി  ചെയർമാൻ തോമസ് എം. ജോർജ്ജ് നേതൃത്വം കൊടുത്ത  ഈ വർഷത്തെ മാപ്പ് എക്സലൻസ് അവാർഡിന് അനു സ്കറിയ, സിബി ചെറിയാൻ എന്നിവരും, മാപ്പ് കമ്യൂണിറ്റി എക്സലൻസ് അവാർഡിന് പോൾ സി. മത്തായി, കാശ്മീർഗാർഡൻ ഉടമ ഉണ്ണി എന്നിവരും അർഹരായി. ഇവരുടെ  പേരുകൾ യഥാക്രമം   തോമസ്  എം. ജോർജ് , യോഹന്നാൻ  ശങ്കരത്തിൽ, അലക്സ് അലക്സാണ്ടർ, ജോൺസൺ മാത്യു, എന്നിവരാണ്  സദസ്സിൽ വെളിപ്പെടുത്തിയത്.

അമേരിക്കൻ നാഷണൻ ആന്തം ഐഷാനി ശ്രീജിത്തും, ഇന്ത്യൻ നാഷണൽ ആന്തം റോസ്ലിൻ സന്തോഷും ആലപിച്ചു . ആർട്ട്സ് ചെയർമാൻ  ലിജോ ജോർജിന്റെ നേതൃത്വത്തിൽ അരങ്ങേറിയ കൾച്ചറൽ പ്രോഗ്രാമിൽ, അജിപ്പണിക്കരുടെ  നൂപുരാ ഡാൻസ് അക്കാദമിയിലെ കുട്ടികൾ അവതരിപ്പിച്ച ഓപ്പണിംഗ് ഡാൻസുൾപ്പെടെ  അവർ അവതരിപ്പിച്ച എല്ലാ ഡാൻസുകളും  മികച്ച നിലവാരം പുലർത്തി കൈയടി നേടി.

അമേരിക്കൻ മലയാളികളിൽ ആദ്യമായി പത്തു  മിനിട്ടിനുള്ളിൽ   സിനിമാ താരങ്ങളും  പ്രശസ്ത  വ്യക്തികളും അടങ്ങിയ നൂറുപേരുടെ  ശബ്ദം അനുകരിച്ചുകൊണ്ട് സുരാജ് ദിനമണി അവതരിപ്പിച്ച സ്പെഷൽ മിമിക്രി നിറഞ്ഞ കൈയടികളോടെയാണ് ജനം സ്വീകരിച്ചത്. പ്രഭാ തോമസ് & ടീം, കെസിയാ  സജു, അഭിനു നായർ, പ്രസന്ന നായർ,  എന്നിവർ അവതരിപ്പിച്ച നൃത്തങ്ങളും  നയന മനോഹരങ്ങളായിരുന്നു.    ബിനു ജോസഫ്, ബിജു ഏബ്രാഹാം, സുജ പൊന്നന്താനം, ആൽഫി ജോസ്,   അശ്വതി, ഹെൽഡാ സുനിൽ, റോസ്ലിൻ സന്തോഷ്, ശ്രീദേവി അജിത്കുമാർ, അഭിനു നായർ, എന്നിവരുടെ ഗാനങ്ങളും,  പ്രസന്ന നായർ, അഭിനു  നായർ എന്നിവർ ചേർന്ന് അവതരിപ്പിച്ച കവിതയും  ശ്രവണ മനോഹരങ്ങളായിരുന്നു.  അഷിതാ ശ്രീജിത്തും ,ഐഷാനിയും ചേർന്ന്  തയ്യാറാക്കിയ മനോഹരമായ അത്തപ്പൂക്കളം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.  ജെയിംസ് പീറ്റർ ആയിരുന്നു മാവേലി.

രാജു ശങ്കരത്തിൽ പബ്ലിക്ക് മീറ്റിംഗ് എംസിയായും , ലിജോ ജോർജ്, അഷിതാ ശ്രീജിത്ത്,  എന്നിവർ കൾച്ചറൽ   പ്രോഗ്രാം എംസിമാരായും  പരിപാടികൾ ക്രമീകരിച്ചു. മാപ്പ് വൈസ്പ്രസിഡന്റ് ഡാനിയേൽ പി. തോമസ് സ്വാഗതവും, സെക്രട്ടറി തോമസ് ചാണ്ടി  കൃതജ്ഞതയും പറഞ്ഞു. യോഹന്നാൻ ശങ്കരത്തിൽ ആയിരുന്നു ഓണാഘോഷ കമ്മറ്റി ചെയർമാൻ . ദൃശ്യ മാധ്യമ വിഭാഗം റോജിഷ്  ശാമുവേൽ (ഫ്ളവേഴ്സസ് ടി വി), അരുൺ കോവാട്ട്  (ഏഷ്യാനെറ്റ്), സിജിൻ (കൈരളി) അബി (റിപ്പോർട്ടർ ചാനൽ), സോബി ഇട്ടി  എന്നിവർ കൈകാര്യം ചെയ്തു.  കാശ്മീർഗാർഡൻ  കേരളത്തനിമയിൽ  തയ്യാറാക്കി, ഫുഡ് കമ്മറ്റി ചെയർമാൻ ജോൺസൺ മാത്യുവിന്റെ നേതൃത്വത്തിൽ  വാഴയിലയിൽ വിളമ്പിയ  സ്വാദിഷ്ടമായ ഓണസദ്യയോടുകൂടി ആഘോഷപരിപാടികൾക്ക് തിരശീല വീണു .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com